Picsart 23 09 17 16 17 03 584

തന്റെ ഏറ്റവും മികച്ച സ്പെൽ, പ്ലേയര്‍ ഓഫ് ദി മാച്ചിലെ പുരസ്കാരം ഗ്രൗണ്ട്സ്മാന്മാര്‍ക്ക് നൽകി മൊഹമ്മദ് സിറാജ്

ഏഷ്യ കപ്പിലെ ഇന്ത്യയുടെ തകര്‍പ്പന്‍ കിരീട വിജയത്തിന്റെ ശില്പി മൊഹമ്മദ് സിറാജായിരുന്നു. ആറ് വിക്കറ്റ് നേടിയ താരത്തിന്റെ മികവിൽ ഇന്ത്യ ശ്രീലങ്കയെ 50 റൺസിന് എറി‍ഞ്ഞൊതുക്കിയപ്പോള്‍ താരത്തിന് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരമായി ലഭിച്ച തുക ഗ്രൗണ്ട്സ്മാന്മാര്‍ക്ക് നൽകുകയാണെന്ന് സിറാജ് വെളിപ്പെടുത്തി.

അവരില്ലായിരുന്നുവെങ്കിലും ഈ ടൂര്‍ണ്ണമെന്റ് നടക്കിലായിരുന്നവെന്നും അതിനാൽ ഇതിനവര്‍ അര്‍ഹരാണെന്നും സിറാജ് വ്യക്തമാക്കി. താന്‍ ഏറെ നാളായി മികച്ച രീതിയിലാണ് പന്തെറിയുന്നതെന്നും ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍ തമ്മിലുള്ള മികച്ച ബോണ്ടിംഗ് ടീമിന് കരുത്തേകുന്നുണ്ടെന്നും സിറാജ് കൂട്ടിചേര്‍ത്തു. തന്റെ ഏറ്റവും മികച്ച സ്പെല്‍ ആണ് ഇതെന്നും സിറാജ് പറഞ്ഞു.

Exit mobile version