പെറിയുടെ വെടിക്കെട്ട് ഇന്നിംഗ്സ്, ഓസ്ട്രേലിയയ്ക്ക് മൂന്നാം ടി20യിൽ വിജയം

ഇന്ത്യന്‍ വനിതകള്‍ക്കെതിരെ 21 റൺസ് വിജയം നേടി ഓസ്ട്രേലിയ. ഇന്ന് നടന്ന മൂന്നാം ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 172/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്സ് 151 റൺസില്‍ അവസാനിച്ചു. 7 വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

52 റൺസ് നേടിയ ഷഫാലി വര്‍മ്മയും 37 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറും മാത്രമാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്. ഓസ്ട്രേലിയയ്ക്കായി ഡാര്‍സി ബ്രൗണും ആഷ്‍ലി ഗാര്‍ഡ്നറും രണ്ട് വീതം വിക്കറ്റ് നേടി. ദീപ്തി ശര്‍മ്മ 17 പന്തിൽ 25 റൺസുമായി പുറത്താകാതെ നിന്നു.

47 പന്തിൽ 75 റൺസ് നേടിയ എൽസെ പെറിയും 18 പന്തിൽ 41 റൺസ് നേടിയ ഗ്രേസ് ഹാരിസും ആണ് ആതിഥേയര്‍ക്കായി റൺസ് കണ്ടെത്തിയത്. ഇന്ത്യയ്ക്കായി രേണുക സിംഗ്, അഞ്ജലി സര്‍വാനി, ദീപ്തി ശര്‍മ്മ, ദേവിക വൈദ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version