വെള്ളി മെഡലുമായി വീണ്ടും ദ്യുതി ചന്ദ്, 200 മീറ്ററിലൂടെ ഇന്ത്യയുടെ 52ാം മെഡല്‍

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടുമൊരു വെള്ളി മെഡലുമായി ദ്യുതി ചന്ദ്. 100 മീറ്റര്‍ ഫൈനലില്‍ ഫോട്ടോ ഫിനിഷിലൂടെയാണ് ഇന്ത്യന്‍ താരം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതെങ്കിലും ഇത്തവണ ബഹ്റിന്റെ എഡിഡിയോംഗ് ഒഡിയോംഗ് വ്യക്തമായ ലീഡോടു കൂടിയാണ് സ്വര്‍ണ്ണ മെഡല്‍ നേടിയത്. 22.96 സെക്കന്‍ഡില്‍ മത്സരം ഓടി പൂര്‍ത്തിയാക്കിയ ബഹ്റിന്‍ താരത്തിനു പിന്നിലായി 23.20 സെക്കന്‍ഡിലാണ് ഇന്ത്യയുടെ വെള്ളി നേട്ടവുമായി ദ്യുതി ചന്ദ് റേസ് അവസാനിപ്പിച്ചത്.

ചൈനയുടെ യോംങ്ങ്ലി വേയ്ക്കാണ് വെങ്കല മെഡല്‍.

Exit mobile version