ദ്യുതി ചന്ദിന് മോശം ഫലം, ഹീറ്റ്സിൽ ഏഴാമത്

വനിതകളുടെ 100 മീറ്റര്‍ റേസിൽ ഇന്ത്യയ്ക്ക് നിരാശ. ഇന്ത്യയുടെ ദ്യുതി ചന്ദ് ഹീറ്റ് 5ൽ 7ാം സ്ഥാനത്ത് മാത്രമാണ് എത്തിയത്. 11.54 സെക്കന്‍ഡിൽ ആണ് ദ്യുതി ചന്ദ് റേസ് പൂര്‍ത്തിയാക്കിയത്. 10.84 സെക്കന്‍ഡിൽ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ് ആണ് ഹീറ്റ്സ് ജയിച്ചത്.

ദ്യുതിയുടെ പേഴ്സണൽ ബെസ്റ്റ് 11.17 ആയിരുന്നു. ഇതോടെ സെമിയിലേക്ക് യോഗ്യതയില്ലാതെ ദ്യുതി പുറത്ത് പോയി.

Exit mobile version