Picsart 23 04 29 23 56 32 917

വീണ്ടും ബെൻസീമക്ക് ഹാട്രിക്ക്!! റയൽ മാഡ്രിഡിന് ജയം

ലാലിഗയിൽ റയൽ മാഡ്രിഡിന് വിജയം. ഇന്ന് ബെർണബയുവിൽ വെച്ച് അൽ മേരിയയെ നേരിട്ട റയൽ മാഡ്രിഡ് രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. ബെൻസീമയുടെ ഹാട്രിക്ക് ആണ് റയലിന്റെ വിജയത്തിൽ കരുത്തായത്. ഏപ്രിൽ മാസത്തിൽ ബെൻസീമ നേടുന്ന മൂന്നാം ഹാട്രിക്കാണിത്. നേരത്തെ ബാഴ്സലോണക്ക് എതിരെയും റയൽ വല്ലഡോയിഡിന് എതിരെയും ബെൻസീമ ഹാട്രിക്ക് നേടിയിരുന്നു.

ഇന്ന് മത്സരം ആരംഭിച്ച് അഞ്ചാം മിനുട്ടിൽ ബെൻസീമ ഗോളടി തുടങ്ങി. 17ആം മിനുട്ടിൽ അദ്ദേഹം ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു പെനാൾട്ടിയിലൂടെ ബെൻസീമ ഹാട്രിക്ക് പൂർത്തിയാക്കി. 45ആം മിനുട്ടിൽ ലസാരോയുടെ ഗോളിലൂടെ അൽമേരിയ ഒരു ഗോൾ മടക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ റോഡ്രിഗോ ഗോൾ നേടിയതോടെ മൂന്ന് ഗോൾ ലീഡ് വീണ്ടും റയൽ തിരികെ നേടി. റോബേർടോണിലൂടെ ഒരു ഗോൾ കൂടെ അൽമേരിയ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. 32 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാമത് നിൽക്കുകയാണ്. അൽമേരിയ 33 പോയിന്റുമായി 16ആമത് നിൽക്കുന്നു.

Exit mobile version