ഐപിഎൽ ഷെഡ്യൂള്‍ നാളെ പുറത്ത് വിടുമെന്ന് ബിസിസിഐ

ഐപിഎൽ ദുബായ് പതിപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ നാളെ പുറത്ത് വിടുമെന്ന് അറിയിച്ച് ബിസിസിഐ. മേയിൽ കൊറോണ കാരണം നിര്‍ത്തിവെച്ച ശേഷം സെപ്റ്റംബറിലാണ് ബിസിസിഐ ഐപിഎൽ വീണ്ടും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 19 മുതൽ ഒക്ടോബര്‍ 15 വരെയായിരിക്കും ഐപിഎൽ എന്നാണ് അഭ്യൂഹമെങ്കിലും നാളെ കൃത്യമായ വിവരം അറിയാനാകും.

യുഎഇയില്‍ കഴിഞ്ഞ തവണ പോലെ മൂന്ന് വേദികളിലായിട്ടാകും മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഓസ്ട്രേലിയ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് അതാത് ബോര്‍ഡുകള്‍ അനുമതി നല്‍കിയേക്കില്ലന്നാണ് അറിയുന്നത്. അതേ സമയം ന്യൂസിലാണ്ട് ,വിന്‍ഡീസ് ബോര്‍ഡുകള്‍ തങ്ങളുടെ താരങ്ങള്‍ക്ക് ടൂര്‍ണ്ണമെന്റിൽ പങ്കെടുക്കുവാന്‍ അവസരം നല്‍കുമെന്നും അറിയുന്നു.

Exit mobile version