2026 ടി20 ലോകകപ്പിനുള്ള 15 അംഗ ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യ കപ്പിൽ ടീമിനെ നയിച്ച ജാക്കർ അലി പുറത്തായപ്പോൾ, സ്റ്റാർ പേസർ ടസ്കിൻ അഹമ്മദ് ടീമിലേക്ക് തിരിച്ചെത്തിയുട്ടുണ്ട്.

മോശം ഫോമും ബാറ്റിംഗ് ശൈലിക്കെതിരെയുള്ള വിമർശനങ്ങളുമാണ് ജാക്കറിന് തിരിച്ചടിയായത്. 2024 മാർച്ചിന് ശേഷം ആദ്യമായാണ് അദ്ദേഹം ടീമിന് പുറത്താകുന്നത്. ജാക്കിറിന്റെ അസാന്നിധ്യത്തിലും ശക്തരായ ബാറ്റിംഗ് നിരയെ ബംഗ്ലാദേശ് അണിനിരത്തുന്നു. ലിറ്റൺ ദാസ്, തൻസീദ് ഹസൻ, സൈഫ് ഹസൻ, എന്നിവർ മുന്നിരയിലും തൗഹീദ് ഹൃദോയ്, ഷമീം ഹുസൈൻ, നൂറുൽ ഹസൻ എന്നിവർ മധ്യനിരയിൽ അണിനിരക്കും. ബിപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ പർവേസ് ഹുസൈൻ ഇമനും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ബംഗ്ലാദേശിന്റെ ബൗളിംഗ് വിഭാഗവും കരുത്തുറ്റതാണ്. മുസ്തഫിസുർ റഹ്മാൻ, ടസ്കിൻ അഹമ്മദ്, ഷോറിഫുൾ ഇസ്ലാം, മുഹമ്മദ് സൈഫുദ്ദീൻ, തൻസിം ഹസൻ സാക്കിബ് എന്നിവരടങ്ങുന്നതാണ് പേസ് നിര. സ്പിൻ വിഭാഗത്തെ റിഷാദ് ഹുസൈൻ നയിക്കും.
ബംഗ്ലാദേശ് ടീം: ലിറ്റൺ ദാസ് (ക്യാപ്റ്റൻ), സൈഫ് ഹസൻ, തൻസീദ് ഹസൻ, പർവേസ് ഹുസൈൻ ഇമൻ, തൗഹീദ് ഹൃദോയ്, ഷമീം ഹുസൈൻ, നൂറുൽ ഹസൻ, മെഹെദി ഹസൻ, റിഷാദ് ഹുസൈൻ, നസും അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, തൻസിം ഹസൻ സാക്കിബ്, ടസ്കിൻ അഹമ്മദ്, മുഹമ്മദ് സൈഫുദ്ദീൻ, ഷോറിഫുൾ ഇസ്ലാം.









