ഇഗയെ വീഴ്‌ത്തി ഡാനിയേൽ കോളിൻസ് കരിയറിലെ ആദ്യ ഗ്രാന്റ് ഫൈനലിൽ

വനിത വിഭാഗത്തിൽ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് മുന്നേറി അമേരിക്കയുടെ 27 സീഡ് ഡാനിയേൽ കോളിൻസ്. ഏഴാം സീഡും മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവും ആയ പോളണ്ട് താരം ഇഗാ സ്വിറ്റെക്കിനെ സെമിയിൽ തോൽപ്പിച്ചു ആണ് തന്റെ കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് കോളിൻസ് മുന്നേറിയത്. പോളണ്ട് താരത്തിന് ഒരവസരം നൽകാതെ തീർത്തും ഏകപക്ഷീയമായ സെമിഫൈനൽ മത്സരം ആണ് കോളിൻസ് പുറത്ത് എടുത്തത്. അത്യാവശ്യം പോരാട്ടം കണ്ട ആദ്യ സെറ്റിൽ രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും മൂന്നു തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു കോളിൻസ്.

Images 2022 01 27t175220.988

ആദ്യ സെറ്റ് 6-4 നു കോളിൻസ് സ്വന്തമാക്കിയ ശേഷം തീർത്തും ഏകപക്ഷീയമായ രണ്ടാം സെറ്റ് ആണ് കാണാൻ ആയത്. ആദ്യം തന്നെ ഇരട്ട സർവീസ് ബ്രൈക്കുകൾ നേടി ഇഗാക്ക് മേൽ ആധിപത്യം കണ്ടത്തിയ കോളിൻസ് സെറ്റിൽ ഒരു ഗെയിം മാത്രം ആണ് പോളണ്ട് താരത്തിന് വിട്ടു നൽകിയത്. രണ്ടാം സെറ്റിൽ ഒരു ഘട്ടത്തിൽ പോലും ഇഗാക്ക് ഒരു നേരിയ അവസരം പോലും കോളിൻസ് നൽകിയില്ല. സെറ്റ് 6-1 നു നേടിയ അമേരിക്കൻ താരം ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 7 ഏസുകൾ ഉതിർത്ത കോളിൻസ് ആറു തവണയാണ് ഇഗായുടെ സർവീസ് ബ്രൈക്ക് ചെയ്തത്. ഫൈനലിൽ ലോക ഒന്നാം നമ്പർ ആഷ് ബാർട്ടിക്ക് കോളിൻസ് വെല്ലുവിളി ആവുമോ എന്നു കാത്തിരുന്നു കാണാം.

Exit mobile version