അൻവർ അലി

അൻവർ അലിക്ക് വിലക്ക്, 12.9 കോടി പിഴയും ക്ലബുകൾക്ക് ട്രാൻസ്ഫർ ബാനും

അൻവർ അലിയുടെ ട്രാൻസ്ഫർ സംബന്ധിച്ച വിവാദത്തിൽ പുതിയ വഴിത്തിരിവ്. 2024 ജൂലൈയിൽ മോഹൻ ബഗാനുമായുള്ള തൻ്റെ ലോൺ അവസാനിപ്പിച്ച അദ്ദേഹം തൻ്റെ മാതൃ ക്ലബ്ബായ ഡൽഹി എഫ്‌സിയിലേക്ക് മടങ്ങി, ഒരു ദിവസത്തിന് ശേഷം ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പുവച്ചിരുന്നു. ഈ നീക്കം നിയമ നടപടികളിലേക്ക് നയിച്ചു. ഇതിലെ നിയമ ലംഘനങ്ങൾ ചൂണ്ടികാണിച്ചാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്.

അൻവർ അലി

2024-25 ISL സീസൺ മുതൽ അൻവർ അലിക്ക് നാല് മാസത്തെ വിലക്ക് ലഭിക്കുമെന്ന് AIFF കളിക്കാരുടെ സ്റ്റാറ്റസ് കമ്മിറ്റി വിധിച്ചു. രണ്ട് ട്രാൻസ്ഫർ വിൻഡോകളിൽ കളിക്കാരെ സൈൻ ചെയ്യുന്നതിൽ നിന്ന് ഈസ്റ്റ് ബംഗാളിനെയും ഡൽഹി എഫ്‌സിയെയും വിലക്കുകയും ചെയ്തു.

കൂടാതെ മൂന്ന് പാർട്ടികളും ചേർന്ന് 12.90 കോടി രൂപ മോഹൻ ബഗാന് നഷ്ടപരിഹാരമായി നൽകണം.

നഷ്ടപരിഹാരത്തിൻ്റെ പകുതി ഈസ്റ്റ് ബംഗാൾ വഹിക്കും, അലിയുടെ ട്രാൻസ്ഫർ ഫീസും ശമ്പളവും പിഴയും ഉൾപ്പെടെ 32.95 കോടി രൂപ ആകെ ഈസ്റ്റ് ബംഗാളിന് ഈ ട്രാൻസ്ഫറിൽ ചിലവാകും. ഡെൽഹി എഫ്‌സി ട്രാൻസ്ഫർ നിരോധനം നേരിടുമെങ്കിലും നഷ്ടപരിഹാര പേയ്‌മെൻ്റുകൾക്ക് ഉത്തരവാദിയായിരിക്കില്ല. തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ ഉൾപ്പെട്ട എല്ലാ കക്ഷികൾക്കും അവകാശമുണ്ട്.

Exit mobile version