Picsart 24 09 10 10 39 13 404

മെസ്സി പരിശീലനം പുനരാരംഭിച്ചു, അടുത്ത ഇന്റർ മയാമി മത്സരത്തിൽ കളിക്കും

സൂപ്പർ സ്റ്റാർ ഫോർവേഡ് ലയണൽ മെസ്സി പരിശീലനം പുനരാരംഭിച്ചു. ഇന്റർ മയാമിക്ക് ഒപ്പം താരം പരിശീലനം പുനരാരംഭിച്ച ചിത്രങ്ങൾ ക്ലബ് പങ്കുവെച്ചു. മെസ്സി 14ആം തീയതി നടക്കുന്ന ഇന്റർ മയാമിയുടെ മത്സരത്തിൽ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കോപ അമേരിക്ക ഫൈനലിന് പരിക്കേറ്റ മെസ്സി അന്ന് മുതൽ ഇതുവരെ ഫുട്ബോൾ കളത്തിൽ എത്തിയിട്ടില്ല.

ഇൻ്റർ മിയാമിയുടെ 2024 ലെ ലീഗ് കപ്പ് കാമ്പെയ്ൻ ഉൾപ്പെടെ സീസണിൻ്റെ ഭൂർഭാഗവും മെസ്സിക്ക് നഷ്‌ടമായി. മെസ്സി ഇല്ലെങ്കിലും ഇൻ്റർ മിയാമി മികച്ച പ്രകടനമാണ് ഈ സീസൺ ലീഗിൽ നടത്തുന്നത്. നിലവിൽ 27 കളികളിൽ നിന്ന് 59 പോയിൻ്റുമായി അവർ MLS ഈസ്റ്റേൺ കോൺഫറൻസിൽ മുന്നിലാണ്. അടുത്ത മത്സരത്തിൽ അവർ ഫിലാഡെൽഫിയ യൂണിയനെ ആണ് നേരിടേണ്ടത്.

Exit mobile version