Featured

ഏഴിൽ എഴു ജയം, ആഴ്സണൽ വനിതകൾ റെക്കോർഡിനൊപ്പം

ആഴ്സണൽ വനിതകൾ വിജയം തുടരുന്നു. വനിതാ ലീഗിലെ തുടർച്ചയായ ഏഴാം ജയം ഇന്ന് സ്വന്തമാക്കിയ ആഴ്സണൽ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കത്തിന് ഒപ്പം എത്തി. ഇന്ന് ബർമിങ്ഹാം സിറ്റിയെ ആണ് ആഴ്സണൽ പരാജയപ്പെടുത്തിയത് . ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ ജയം. ആഴ്സണലിനായി ജോർദാൻ നോബ്സ് ഇന്ന് ഇരട്ട ഗോളുകൾ നേടി. ആഴ്സ്ണൽ ക്യാപ്റ്റനായ നോബ്സിന് ലെഗിൽ ഇതുവരെ എട്ടു ഗോളുകളും രണ്ട് അസിസ്റ്റും ഈ സീസണിൽ ഉണ്ട്.

നോബ്സിനു പുറമെ ഡോങ്കാണ് ആഴ്സ്ണലിന്റെ ഇന്നത്തെ സ്കോറർ. ലീഗിലെ ഇതോടെ ഏഴു മത്സരങ്ങളിൽ നിന്ന് 21 പോയന്റായി ആഴ്സണലിന്.