നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെ – രാഹുല്‍ ദ്രാവിഡ്

Rahuldravidkohli

ക്രിക്കറ്റിലെ ഓവര്‍ റേറ്റ് നിയമങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പരാതിയില്ലെന്ന് പറഞ്ഞ് ഇന്ത്യയുടെ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയ്ക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒരു പോയിന്റ് കുറഞ്ഞ ഓവര്‍ നിരക്ക് കാരണം പിഴയായി കുറച്ചിരുന്നു.

ഇതിൽ തങ്ങള്‍ക്ക് പ്രത്യേക അതൃപ്തിയൊന്നുമില്ലെന്നും നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെയാണെന്നും ദ്രാവിഡ് പറഞ്ഞു. ഇന്ത്യ നാല് സീമര്‍മാരെയാണ് കളിപ്പിച്ചതെന്നും ദക്ഷിണാഫ്രിക്കയിലെ കാലാവസ്ഥ വളരെ ചൂടേറിയതായിരുന്നുവെന്നും അതിനാലാണ് നിശ്ചിത സമയത്ത് ഒരോവര്‍ പിന്നിലായി പോയതെന്നും ദ്രാവിഡ് സൂചിപ്പിച്ചു.

ഓവര്‍ നിരക്കിലാണ് ഇന്ത്യ മെച്ചപ്പെടുവാനുള്ളതെന്നും അതിന്റെ ചര്‍ച്ച ടീം നടത്തിയിട്ടുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി.

Previous articleരഞ്ജി ട്രോഫി; ബംഗാൾ ടീമിലെ 7 പേർ കോവിഡ് പോസിറ്റീവ്
Next articleതീരുമാനങ്ങൾ എതിരാവുന്നു, റഫറിക്കെതിരെ ടൂഹലും അസ്പ്ലിക്വേറ്റയും