Picsart 23 09 28 00 24 35 049

ലോകകപ്പിൽ മിച്ചൽ മാർഷും വാർണറും ഓസ്ട്രേലിയക്കായി ഓപ്പൺ ചെയ്യും എന്ന് കമ്മിൻസ്

മിച്ചൽ മാർഷും ഡേവിഡ് വാർണറും ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ ഓപ്പണർമാരാകുമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സ്ഥിരീകരിച്ചു. രാജ്‌കോട്ടിൽ നടന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിന് ശേഷം സംസാരിച്ച കമ്മിൻസ് ഓപ്പണിംഗ് ജോഡി ആരാകുമെന്ന് സ്ഥിരീകരിച്ചു. ഇന്ത്യക്ക് എതിരെ ഓപ്പൺ ചെയ്ത വാർണറും മാർഷും മികച്ച തുടക്കം ഓസ്ട്രേലിയക്ക് നൽകിയിരുന്നു.

“ഇന്ന് മാക്സ്‌വെലിന്റെ പ്രകടനം മികച്ചതായിരുന്നു, നാലു വിക്കറ്റുകൾ നേടാൻ അദ്ദേഹത്തിനായി, സ്റ്റാർകും മികച്ച താളത്തിലായിരുന്നു.” കമ്മിൻസ് പറഞ്ഞു. “ലോകകപ്പ് ടൂർണമെന്റിന്റെ തുടക്കത്തിൽ ട്രാവിസ് ഹെഡ് ലഭ്യമാകില്ല. അതിനാൽ വാർണറിനൊപ്പം മാർഷ് ഓപ്പണിംഗ് നടത്തും, അവർ അപകടകരമായ ഓപ്പണിംഗ് ജോടി ആയിരിക്കും,” കമ്മിൻസ് മത്സരത്തിന് ശേഷമുള്ള പ്രസന്റേഷൻ ചടങ്ങിൽ പറഞ്ഞു.

Exit mobile version