Picsart 24 05 02 18 28 34 376

സ്മൃതിയും ഷഫാലിയും തിളങ്ങി, ബംഗ്ലാദേശിന് എതിരെ ഇന്ത്യക്ക് മൂന്നാം ജയം

ബംഗ്ലാദേശിന് എതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന മൂന്നാം ടി20യും വിജയിച്ചതോടെയാണ് ഇന്ത്യൻ വനിതാ ടീം പരമ്പര വിജയം ഉറപ്പിച്ചത്. ഇന്ന് 7 വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. ബംഗ്ലാദേശ് ഉയർത്തിയ 118 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19ആം ഓവറിലേക്ക് വിജയം നേടി.

ഇന്ത്യയുടെ ഓപ്പണർമാരായ സ്മൃതി മന്ദാന, ഷഫാലി വർമ്മ എന്നിവർ തിളങ്ങിയതാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. സ്മൃതി 42 പന്തിൽ നിന്ന് 47 റൺസും ഷഫാലി വർമ്മ 38 പന്തിൽ നിന്ന് 51 റൺസും എടുത്തു.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിനെ 117-8ൽ ഒതുക്കാൻ ഇന്ത്യക്ക് ആയിരുന്നു. ഇന്ത്യക്ക് ആയി രാധാ യാദവ് 2 വിക്കറ്റും ശ്രെയങ്ക, രേണുക, പൂജ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version