“ധോണിയും രവി ശാസ്ത്രിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കും” – ഗവാസ്കർ

ടി20 ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവ് ആയി ധോണിയെ നിയമിച്ച തീരുമാനത്തിൽ സന്തോഷം ഉണ്ട് എന്ന് പറഞ്ഞ ഗവാസ്കർ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയും ഇന്ത്യയുടെ പരിശീലകൻ രവി ശാസ്ത്രിയും തമ്മിലും പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കേണ്ടതുണ്ട് എന്ന് പറഞ്ഞു. ഇരുവരും തമ്മിൽ ഒത്തൊരുമ ഉണ്ടെങ്കിൽ ധോണിയുടെ നിയമനം ഇന്ത്യക്ക് കരുത്താകും. ഇരുവരും തമ്മിൽ ഉടക്കിയാൽ അത് ടീമിനെ ആകെ ബാധിക്കും എന്നും ഗവാസ്കർ പറഞ്ഞു.

“ധോണിയുടെ നേതൃത്വത്തിൽ, 2011 ലോകകപ്പ് ഇന്ത്യ നേടി, അതിന് നാല് വർഷം മുമ്പ്, ഇന്ത്യ 2007 ടി 20 ലോകകപ്പും നേടി. അതുകൊണ്ട് തന്നെ ധോണിയുടെ സാന്നിധ്യം തീർച്ചയായും ടീം ഇന്ത്യയ്ക്ക് ഗുണം ചെയ്യും,” ഗവാസ്കർ പറഞ്ഞു.

“2004ൽ ഇന്ത്യൻ ടീമിന്റെ കൺസൾട്ടന്റായി നിയമിതനായപ്പോൾ ആ സമയത്ത്, അന്നത്തെ മുഖ്യപരിശീലകൻ ജോൺ റൈറ്റ് അൽപ്പം പരിഭ്രാന്തനായിരുന്നു, ഞാൻ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കുമെന്ന് അദ്ദേഹം കരുതിയിരിക്കാം” ഗവാസ്കർ പറഞ്ഞു.

“പക്ഷേ, എംഎസ് ധോണിക്ക് പരിശീലനത്തിൽ താൽപര്യം കുറവാണെന്ന് രവി ശാസ്ത്രിയ്ക്ക് അറിയാം. രവി ശാസ്ത്രിയും എംഎസ് ധോണിയും നന്നായി പോയാൽ അതിൽ നിന്ന് ഇന്ത്യക്ക് വളരെയധികം പ്രയോജനം ലഭിക്കും” “ഗവാസ്കർ പറഞ്ഞു.

“എന്നാൽ തന്ത്രങ്ങളിലും ടീം തിരഞ്ഞെടുപ്പിലും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ, അത് ടീമിനെ ആകെ ബാധിച്ചേക്കാം. ഇരുവരും തമ്മിൽ സംഘർഷവും ഉണ്ടാകരുതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. “അദ്ദേഹം പറഞ്ഞു.

ടി20 ലോകകപ്പിനായി ശക്തമായ ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ്

അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനായി 15 അംഗ ടീം ബംഗ്ലാദേശ് പ്രഖ്യാപിച്ചു. മഹ്മൂദ് ഉള്ള ആകും ടീമിനെ നയിക്കുക. ടഒക്ടോബർ 18ന് സ്കോട്ട്ലൻഡിനെതിരെ ആണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയിലാണ് ബംഗ്ലാദേശ് ഉള്ളത്. ഓസ്ട്രേലിയക്കും , ന്യൂസിലൻഡിനും എതിരായ പരമ്പരകളിൽ നേടിയ വലിയ വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ആണ് ബംഗ്ലാദേശ്. ഈ പരമ്പരകളിൽ തിളങ്ങിയ താരങ്ങളെ ഒക്കെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Bangladesh Squad
Mahmud Ullah (Captain), Naim Sheikh, Soumya Sarkar, Litton Kumer Das, Shakib Al Hasan, Mushfiqur Rahim, Afif Hossain, Nurul Hasan Sohan, Shak Mahedi Hasan, Nasum Ahmed, Mustafizur Rahman, Shoriful Islam, Taskin Ahmed, Shaif Uddin, Shamim Hossain

Reserves: Rubel Hossain, Aminul Islam Biplob

മാലികിന് ഇടമില്ല, പാകിസ്ഥാൻ ടി20 ലോകകപ്പിനായുള്ള ടീം പ്രഖ്യാപിച്ചു

ഒക്ടോബർ 17 മുതൽ ഒമാനിലും യുഎഇയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചു. ബാബർ ആസം തന്നെയാകും ടീമിനെ നയിക്കുന്നത്, മുഹമ്മദ് റിസ്വാൻ വൈസ് ക്യാപ്റ്റൻ ആയും ഉണ്ട്. ഇമാദ് വസീം, ഹസൻ അലി, ഷഹീൻ അഫ്രീദി, മുഹമ്മദ് ഹഫീസ് തുടങ്ങിയ പ്രമുഖർ ഒക്കെ ടീമിൽ ഇടം നേടി. വെറ്ററൻ താരം ഷൊഹൈബ് നാലികിനെ പാകിസ്താൻ ടീമിലേക്ക് പരിഗണിച്ചില്ല. 2020 മുതൽ തന്നെ മാലിക് ടി20 സ്ക്വാഡിൽ നിന്ന് പുറത്തായിരുന്നു. മുൻ ക്യാപ്റ്റൻ സർഫറാാ അഹമ്മദും ടീമിൽ ഇല്ല.

പാകിസ്താൻ സൂപ്പർ ലീഗിൽ തിളങ്ങിയ ഷൊഹൈബ് മസ്കൂദിന്റെ സാന്നിദ്ധ്യം ടീമിനെ ശക്തമാക്കുന്നുണ്ട്. സൂപ്പർ 12 -ന് യോഗ്യത നേടിയ പാകിസ്താൻ ഒക്ടോബർ 24 -ന് ദുബായിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തോടെ ടൂർണമെന്റ് ആരംഭിക്കും. ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ പിന്നെ രണ്ട് യോഗ്യതാ ടീമുകൾ എന്നിവയും പാകിസ്താന്റെ ഗ്രൂപ്പിലുണ്ടാകും.

Pakistan’s squad for T20 World Cup: Babar Azam, Shadab Khan, Asif Ali, Azam Khan, Haris Rauf, Hasan Ali, Imad Wasim, Khushdil Shah, Mohammad Hafeez, Mohammad Hasnain, Mohammad Nawaz, Mohammad Rizwan, Mohammad Wasim, Shaheen Afridi, Sohaib Maqsood.

Reserve Player: Shahnawaz Dhani, Usman Qadir, Fakhar Zaman.

ടി20 ലോകകപ്പ് : ഇന്ത്യൻ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും

യു.എ.ഇയിലും ഓമനിലുമായി നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് കഴിഞ്ഞതിന് ശേഷമാവും ടീമിനെ പ്രഖ്യാപിക്കുക. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് കഴിഞ്ഞതിന് ശേഷം സെലക്ടർമാർ മീറ്റിംഗ് നടത്തിയാവും ടീമിനെ പ്രഖ്യാപിക്കുക. സെപ്റ്റംബർ 10ന് മുൻപ് ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ഐ.സി.സി നിർദേശം.

അതിന് മുൻപ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ ഓസ്ട്രേലിയയും ന്യൂസിലാൻഡും മാത്രമാണ് ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബർ 17നാണ് ടി20 ലോകകപ്പിലെ ആദ്യ മത്സരം. ആദ്യ മത്സരത്തിൽ ആതിഥേയരായ ഒമാന്റെ എതിരാളികൾ പാപുവ ന്യൂ ഗ്വിനിയ ആണ്. ഒക്ടോബർ 24ന് നടക്കുന്ന പാക്കിസ്ഥാനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്.

ലോകകപ്പ് ഇന്ത്യയിലേക്ക് വന്നാലും പല വേദികളിൽ മത്സരം സാധ്യമാകില്ല

ഐപിഎൽ ഇന്ത്യയിൽ നടത്തുന്നില്ലെങ്കിലും ടി20 ലോകകപ്പ് ഇന്ത്യയിൽ തന്നെ നടത്താനാകുമോ എന്ന് അവസാന നിമിഷം വരെ ശ്രമിക്കുവാനാണ് ബിസിസിഐ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഐസിസിയോട് തീരുമാനം ജൂലൈ ആദ്യം മാത്രം എടുക്കണമെന്നാണ് ബിസിസിഐ ജൂൺ 1ന് നടക്കുന്ന ഐസിസി മീറ്റിംഗിൽ ആവശ്യപ്പെടുവാനിരിക്കുന്നത്.

ഇന്ത്യയിലെ സ്ഥിതി ഏതാനും മാസത്തിനുള്ളിൽ മെച്ചപ്പെടുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. എന്നാൽ ലോകകപ്പ് ഇന്ത്യയിലാണെങ്കിലും മുൻ നിശ്ചയിച്ച പോലെ 9 വേദികളിലായി മത്സരം നടക്കില്ലെന്നാണ് അറിയുന്നത്. ഏതാനും ചില പട്ടണങ്ങളിലേക്ക് മത്സരങ്ങൾ ചുരുക്കുകയോ എല്ലാ സംവിധാനങ്ങളുമുള്ള മുംബൈയിൽ മാത്രമായി ടൂർണ്ണമെന്റ് നടത്തുകയോ മാത്രമേ ഇപ്പോളത്തെ സാഹചര്യത്തിൽ സാധ്യമാകുകയുള്ളുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഐപിഎൽ ഇന്ത്യയിലല്ലെങ്കിലും ലോകകപ്പ് നടത്താൻ സാധിച്ചേക്കുമെന്ന് പറഞ്ഞ് ബിസിസിഐ

ഐപിഎൽ യുഎഇയിലാണ് നടക്കുന്നതെന്ന് തീരുമാനിച്ചെങ്കിലും ടി20 ലോകകപ്പ് ആതിഥേയത്വം വഹിക്കുവാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന അഭിപ്രായത്തിൽ ബിസിസിഐ. ഒക്ടോബർ ആവുമ്പോളേക്കും ഇന്ത്യയിലെ കോവിഡ് സാഹചര്യം മെച്ചപ്പെടുമെന്നാണ് ബിസിസിഐയുടെ ഈ വിഷയത്തിലുള്ള പ്രതീക്ഷ.

എന്നാൽ ജൂൺ 1ന് ഐസിസി ഈ വിഷയത്തിന്മേൽ ചർച്ച ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണുള്ളത്. യുഎഇയാണ് കരുതൽ വേദിയായി ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഐസിസിയോട് ജൂൺ അവസാനം വരെയോ ജൂലൈ ആദ്യ ആഴ്ച വരയോ സമയം ആവശ്യപ്പെടുവാനാണ് ബിസിസിഐ ഒരുങ്ങുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇനിയും നാലര മാസത്തോളം ഉണ്ടെന്നും കോവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ ആതിഥേയത്വം വഹിക്കുവാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്.

ടി20 ലോകകപ്പിനെക്കുറിച്ചുള്ള ഐസിസി തീരുമാനം ജൂണ്‍ 1ന്

2021 ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റണോ ഇന്ത്യയില്‍ നടത്തണമോ എന്നതിനെക്കുറിച്ചുള്ള തീരുമാനം ജൂണ്‍ 1ന് ഐസിസി കൈക്കൊള്ളും. അതിന് ഏതാനും ദിവസം മുമ്പ് ബിസിസിഐ പ്രത്യേക യോഗം ചേരുന്നതിലെ തീരുമാനത്തിന്റെ പ്രതിഫലനം ആവും ഐസിസിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിംഗില്‍ ഉണ്ടാകുകയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ഇന്ത്യയിലെ കോവിഡ് സാഹചര്യം വഷളായ സ്ഥിതിയില്‍ ഇന്ത്യയില്‍ നിന്ന് ലോകകപ്പ് മാറ്റി കരുതല്‍ വേദിയായി പ്രഖ്യാപിച്ച യുഎഇയിലേക്ക് മാറ്റുക എന്ന തീരുമാനത്തിലേക്കാവും മിക്കവാറും ഐസിസി എത്തുക. ഐപിഎല്‍ നിര്‍ത്തി വയ്ക്കേണ്ടി വന്നതും ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ക്ക് തിരിച്ചടിയാണ്.

ലോകകപ്പ് വേദി മാറ്റിയാലും അതിന് മുമ്പ് ഐപിഎല്‍ നടത്തി തങ്ങളുടെ നഷ്ടം കുറയ്ക്കുക എന്നതാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്ന കാര്യം. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്. 16 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക.

ടി20 ലോകകപ്പ് വേദികൾ തീരുമാനമാകുന്നു, ഫൈനൽ അഹമ്മദബാദിൽ

ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പിനായുള്ള വേദികൾ ബി സി സി ഐ തീരുമാനിച്ചു. അഹമ്മദാബാദ്, ഡെൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ്, ധറംശാല തുടങ്ങി എട്ടു വേദികളിലായാലും ടി20 ലോകകപ്പ് നടക്കുക. അഹമ്മദബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയം ഫൈനലിന് ആതിഥ്യം വഹിക്കും.

ഈ വേദികളിൽ അവസാന തീരുമാനം കൂടുതൽ ചർച്ചകൾക്ക് ശേഷം ബി സി സി ഐ അറിയിക്കും. കൊറോണ ആയതിനാൽ വേദികളുടെ എണ്ണം കുറച്ച് യാത്രകൾ പരമാവധി ഒഴിവാക്കുന്ന തരത്തിലാകും ടൂർണമെന്റ് നടക്കുക. ഇപ്പോൾ ഐ പി എൽ നടത്തുന്നത് പോലെ വേദികളെ അടിസ്ഥാനമാക്കി ബയോ ബബിൾ രൂപീകരിച്ച് ലോകകപ്പ് നടത്താൻ ആണ് സാധ്യത.

ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഭാവി നാളെ അറിയാം

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പിന്റെ ഭാവി നാളെ നടക്കുന്ന ഐ.സി.സി മീറ്റിംഗിൽ തീരുമാനമാവും. ഒക്ടോബർ 18 മുതൽ നവംബർ 15 വരെയായിരുന്നു ഓസ്ട്രേലിയയിൽ വെച്ച് ലോകകപ്പ് നടക്കേണ്ടത്. എന്നാൽ കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ ടി20 ലോകകപ്പ് മാറ്റിവെച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

ഈ വർഷം നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിൽ 2022ലാവും ഈ ലോകകപ്പ് നടക്കുക. അടുത്ത വർഷം ഇന്ത്യയിൽ വെച്ചും ടി20 ലോകകപ്പ് നടക്കുന്നുണ്ട്. നേരത്തെ തന്നെ ഓസ്ട്രേലിയയിൽ വെച്ച് ഈ വർഷം ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യത കുറവാണെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു.

ടി20 ലോകകപ്പ് മാറ്റിവെച്ചുകഴിഞ്ഞാൽ ആ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള ശ്രമം നേരത്തെ തന്നെ ബി.സി.സി.ഐ ആരംഭിച്ചിരുന്നു. ഇന്ത്യയിൽ കൊറോണ വൈറസ് നിയന്ത്രണവിധേയമാവാത്ത സാഹചര്യത്തിൽ യു.എ.ഇയിൽ വെച്ചാവും ഈ വർഷത്തെ ടി20 ലോകകപ്പ് നടക്കുക.

16 രാജ്യങ്ങളെ ടി20 ലോകകപ്പിന് വേണ്ടി ഓസ്ട്രേലിയയിൽ എത്തിക്കുക അപ്രായോഗികമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചെയർമാൻ

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യത കുറയുന്നു. പല രാജ്യത്തും ഇപ്പോഴും കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ 16 രാജ്യങ്ങളെ ഓസ്ട്രേലിയയിൽ എത്തിച്ച് ടി20 ലോകകപ്പ് നടത്തുകയെന്നത് അപ്രായോഗികമാണെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ചെയർമാൻ ഏൾ എഡിങ്‌സോൺ പറഞ്ഞു.

ഇതുവരെ ഔദ്യോഗികമായി ടി20 ലോകകപ്പ് മാറ്റിവെച്ചിട്ടില്ലെങ്കിലും പല രാജ്യത്തും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ടി20 ലോകകപ്പ് നേരത്തെ വിചാരിച്ച പോലെ നടത്തുക ബുദ്ധിമുട്ട് ആണെന്നും ചെയർമാൻ പറഞ്ഞു. ടി20 ലോകകപ്പിന്റെ കാര്യത്തിൽ ഐ.സി.സി അടുത്ത മാസം തീരുമാനം എടുക്കുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ദിവസം കൊറോണ വൈറസ് കൊണ്ട് വന്ന സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സി.ഇ.ഓയായിരുന്നു കെവിൻ റോബർട്സിനെ മാറ്റി നിക് ഹോക്‌ലിയെ സി.ഇ.ഓ ആയി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചിരുന്നു.

ടി20 ലോകകപ്പ് നടത്തിപ്പിന്മേലുള്ള ഐസിസിയുടെ നിര്‍ണ്ണായക യോഗം ഇന്ന്

ടി20 ലോകകപ്പ് യഥാക്രമം നടക്കുമോ അതോ ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കേണ്ടി വരുമോ എന്നതിനെ സംബന്ധിച്ചുള്ള ഐസിസിയുടെ തീരുമാനം ഇന്നുണ്ടാവും. കഴിഞ്ഞ മാസം അവസാനം ഇതിന്മേല്‍ തീരുമാനത്തിനായി യോഗം ചേരുവാനിരുന്ന ഐസിസി അവസാന നിമിഷം ജൂണിലേക്ക് ഈ യോഗം മാറ്റുകയായിരുന്നു.

കൊറോണയുട പശ്ചാത്തലത്തില്‍ ഓസ്ട്രേലിയയില്‍ യാത്ര വിലക്ക് സെപ്റ്റംബര്‍ വരെ തുടരുന്നതും ലോകത്ത് സ്ഥിതി അത്ര മെച്ചമാകാത്തതും പരിഗണിച്ച് ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുവാനുള്ള സാധ്യതയാണ് കൂടുതല്‍. ഇന്ന് വിര്‍ച്വല്‍ ബോര്‍ഡ് മീറ്റിംഗുകളിലൂടെയാണ് ഐസിസി ടി20 പുരുഷ ലോകകപ്പിന്മേലും അതു പോലുള്ള മറ്റു ടൂര്‍ണ്ണമെന്റുകളിന്മേലുമുള്ള തീരുമാനം എടുക്കുക.

ടി20 ലോകകപ്പ് നടത്തിപ്പ് ഏറെക്കുറെ അസാധ്യം – ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ

ഓസ്ട്രേലിയയില്‍ ഈ വര്‍ഷം അവസാനം നടക്കേണ്ട ടി20 ലോകകപ്പിന്റെ നടത്തിപ്പ് ഏറെക്കുറെ അസാധ്യമാണെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്സ്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടൂര്‍ണ്ണമെന്റ് നടത്തുവാന്‍ ഇരുന്നത്. അതിപ്പോള്‍ സാധ്യമായേക്കില്ല എന്നാണ് കെവിന്‍ റോബര്‍ട്സ് വ്യക്തമാക്കുന്നത്.

ഇന്നലെ ഐസിസി ടൂര്‍ണ്ണമെന്റിന്മേല്‍ തീരുമാനം എടുക്കുവാനുള്ള ചര്‍ച്ച നടത്തുമെന്ന് അറിയിച്ചുവെങ്കിലും അവസാന നിമിഷം അത് ഉപേക്ഷിക്കുകയായിരുന്നു. ജൂണ്‍ 10ന് മാത്രമേ ഇനി ഈ മീറ്റിംഗും ലോകകപ്പിന്മേലുള്ള തീരുമാനവും ഉണ്ടാകുകയുള്ളുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

ഓസ്ട്രേലിയയില്‍ സ്ഥിതി മെച്ചപ്പെടുകയാണെങ്കിലും അന്താരാഷ്ട്ര അതിര്‍ത്തി അടച്ചിരിക്കുകയാണ്. 16 രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും എന്നതിനാല്‍ തന്നെ ഈ ഒരു സാഹചര്യത്തില്‍ ലോകകപ്പ് നടത്തുക വളരെ അപകടകരമായ സ്ഥിതിയാണെന്നാണ് കെവിന്‍ റോബര്‍ട്സ് വ്യക്തമാക്കിയത്.

Exit mobile version