ഷൊഹൈബ് മാലിക് പാകിസ്താൻ ലോകകപ്പ് ടീമിൽ

പാകിസ്താൻ ലോകകപ്പ് ടീമിൽ പരിചയസമ്പന്നനായ ഷൊഹൈബ് മാലിക് തിരിച്ച് എത്തി. പരിക്കേറ്റ ഷൊഹൈബ് മസ്ദൂഖിന് പകരക്കാരനായാണ് മാലിക് ടീമിൽ എത്തിയിരിക്കുന്നത്‌. നേരത്തെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ഷൊഹൈബ് മാലിക് ഉൾപ്പെട്ടിരുന്നില്ല. ഷർജീൽ ഖാനെ പകരക്കാരനായി എത്തിക്കണം എന്നാണ് ആരാധകർ ആവശ്യപ്പെട്ടിരുന്നത് എങ്കിലും സെലക്ടർമാർ പരിചയസമ്പത്തിന് മുൻ തൂക്കം നൽകുക ആയിരുന്നു‌‌.

മുമ്പ് പാകിസ്താനു വേണ്ടി നിരവധി ലോകകപ്പുകളിൽ മാലിക് കളിച്ചിട്ടുണ്ട്‌. എന്നാൽ വലിയ പ്രകടനങ്ങൾ ഒന്നും ലോകകപ്പിൽ ഇതുവരെ മാലിക് നടത്തിയിട്ടില്ല. മധ്യനിരയിൽ മാലികിന്റെ സാന്നിദ്ധ്യം സഹായകമാകും എന്ന് പാകിസ്താൻ കരുതുന്നു.

“ഐ പി എൽ ഇംഗ്ലണ്ടിനെ ടി20 ലോകപ്പിൽ സഹായിക്കും”

ഐ പി എല്ലിൽ കളിക്കുന്നത് ഇംഗ്ലണ്ട് ടീമിനെ വരാൻ പോകുന്ന ടി20 ലോകകപ്പിൽ സഹായിക്കും എന്ന് ഇംഗ്ലീഷ് താരം ടൈമൽ മിൽസ്. ഇംഗ്ലണ്ടിന്റെ പകുതി സ്ക്വാഡും ഐ പി എല്ലിൽ കളിക്കുന്നു എന്നത് ഞങ്ങൾക്ക് നേട്ടമാണ്. അദ്ദേഹം പറഞ്ഞു. യു എ ഇയിൽ വെച്ചാണ് ഐ പി എല്ലും ലോകകപ്പും നടക്കുന്നത്.

ഐ പി എല്ലിലെ പരിചയസമ്പത്ത് യു എ ഇയിലെ സാഹചര്യങ്ങളുമായി ഇണങ്ങാൻ താരങ്ങളെ സഹായിക്കും, ഇവരുടെ വിവരങ്ങൾ ടീമിൽ എല്ലാവർക്കും അവർ പങ്കുവെക്കും എന്നും മിൽസ് പറഞ്ഞു.

ഞങ്ങൾക്ക് ആത്മവിശ്വാസം ഉണ്ട് ഏതു ടീമിനെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് ആകും എന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിന് വളരെ ശക്തവും പൊരുത്തപ്പെടാവുന്നതുമായ ഒരു സ്ക്വാഡ് ഉണ്ട്. മിക്ക ആളുകളും യു എ ഇയിൽ ധാരാളം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഐപിഎൽ, പാകിസ്ഥാൻ സൂപ്പർ ലീഗ് എന്നിവയൊക്കെ ഇതിന് സഹായകമായി. മിൽസ് പറഞ്ഞു.

ടി20 ലോകകപ്പിനായി ബംഗ്ലാദേശ് ഒമാനിലെത്തി

ടി20 ലോകകപ്പിന്റെ പ്രാഥമിക യോഗ്യത മത്സരങ്ങൾക്കായി ബംഗ്ളദേശ് ക്രിക്കറ്റ് ടീം ഒമാനിലെത്തി. ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റിന്റെ ഭീഷണി നിലനിൽക്കെയാണ് ഇന്ന് രാവിലെ ബംഗ്ലാദേശ് ടീം ഒമാനിൽ എത്തിയത്. ഒമാനിൽ അഞ്ച് ദിവസത്തെ ക്യാമ്പ് കഴിഞ്ഞതിന് ശേഷം ഒക്ടോബർ 9ന് രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കാൻ ബംഗ്ലാദേശ്ത്തെ ടീം യു.എ.ഇയിലെത്തും. യു.എ.ഇയിൽ വെച്ച് ശ്രീലങ്കക്കെതിരെയും അയർലണ്ടിനെതിരെയും ബംഗ്ലാദേശ് സന്നാഹ മത്സരങ്ങൾ കളിക്കും. തുടർന്ന് ഒക്ടോബർ 15ന് ടീം ഒമാനിലേക്ക് തന്നെ മടങ്ങും.

തുടർന്ന് ഒക്ടോബർ 17ന് സ്കോട്ലൻഡിനെതിരെയാണ് ബംഗ്ളദേശിന്റെ ആദ്യ ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരം. തുടർന്ന് ബംഗ്ലാദേശ് ഒമാൻ, പാപുവ ന്യൂ ഗ്വിനിയ എന്നീ ടീമുകളുമായി മത്സരിക്കും. ഈ ഘട്ടത്തിൽ ബംഗ്ലാദേശ് ഗ്രൂപ്പ് ചാമ്പ്യന്മാർ ആവുകയാണെങ്കിൽ ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ എന്നിവർ അടങ്ങിയ ഗ്രൂപ്പ് എയിൽ ബംഗ്ലാദേശ് എത്തും.

“ബെൻ സ്റ്റോക്സിന്റെയും ആർച്ചറുടെയും അഭാവത്തിലും ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് കിരീടം നേടാൻ കഴിയും”

സൂപ്പർ താരങ്ങളായ ബെൻ സ്റ്റോക്സിന്റെയും ജോഫ്ര ആർച്ചറുടെയും അഭാവത്തിൽ ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് കിരീടം നേടാൻ കഴിയുമെന്ന് ഇംഗ്ലണ്ട് താരം ജോസ് ബട്ലർ. ബെൻ സ്റ്റോക്സിന്റെയും ആർച്ചറുടെയും സേവനം ഇംഗ്ലണ്ടിന് നഷ്ട്ടപെടുമെങ്കിൽ മത്സരം ജയിപ്പിക്കാൻ കഴിവുള്ള മാറ്റ് താരങ്ങൾ ഇംഗ്ലണ്ട് ടീമിൽ ഉണ്ടെന്ന് ബട്ലർ പറഞ്ഞു. പരിക്കിനെ തുടർന്ന് ആർച്ചറും വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ബെൻ സ്റ്റോക്സുമ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം പിടിച്ചിരുന്നില്ല.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ടി20 ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണെന്നും ബട്ലർ പറഞ്ഞു. ബെൻ സ്റ്റോക്സിനും ആർച്ചറിനും പകരം ടീമിൽ എത്തിയ ലിയാം ലിവിങ്‌സ്റ്റോണും ടൈമൽ മിൽസും മികച്ച താരങ്ങൾ ആണെന്നും ബട്ലർ പറഞ്ഞു. ഒക്ടോബർ 23ന് വെസ്റ്റിൻഡീസിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ ടി20 ലോകകപ്പ് മത്സരം.

“ടി20 ലോകകപ്പിൽ കളിക്കുന്ന എന്നത് സ്വപ്നമായിരുന്നു” – സിറാജ്

ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിൽ എത്താൻ കഴിയാത്തതിൽ നിരാശ ഉണ്ട് എന്ന് ഇന്ത്യൻ പേസ് ബൗളർ സിറാജ്. ടി 20 ലോകകപ്പിൽ കളിക്കുക എന്നത് തീർച്ചയായും ഒരു സ്വപ്നമായിരുന്നു എന്ന് സിറാജ് പറഞ്ഞു. എന്നാൽ ഈ സെലക്ഷൻ തന്റെ കയ്യിൽ അല്ല എന്നും സിറാജ് പറഞ്ഞു. എല്ലാം ഇവിടെ അവസാനിക്കുന്നില്ല. എനിക്ക് ഇനിയും നിരവധി ലക്ഷ്യങ്ങളുണ്ട് – മത്സരങ്ങൾ വിജയിക്കാൻ ടീമിനെ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. സിറാജ് പറഞ്ഞു.

സ്വയം മെച്ചപ്പെടാൻ താൻ ശ്രമങ്ങൾ തുടരും എന്നും സിറാജ് പറഞ്ഞു. ഇംഗ്ലണ്ട് പര്യടനം തനിക്ക് മികച്ച അനുഭവമായിരുന്നു. തന്റെ ക്യാപ്റ്റൻ വിരാടിനെറ്റും, മുഖ്യ പരിശീലകൻ രവി ശാസ്ത്രിയുടെയും മുഴുവൻ ടീമിന്റെയും വിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട് എന്നും സിറാജ് പറഞ്ഞു

കുശാൽ പെരേര ലോകകപ്പ് കളിക്കുന്നത് സംശയം

ശ്രീലങ്കൻ താരം കുശാൽ പെരേരക്ക് ടി20 ലോകകപ്പ് നഷ്ടമായേക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ശ്രീലങ്കയുടെ മൂന്നാം ടി20 മത്സരത്തിനിടെ പരിക്കേറ്റത് ആണ് കുസൽ പെരേരയ്ക്ക് വിനയായിരിക്കുന്നത്. താരം അവസാന മത്സരം പരിക്ക് സഹിച്ചായിരുന്നു കളിച്ചത്. ഇത് ഹാംസ്ട്രിങ് ഇഞ്ച്വറി വഷളാക്കി എന്നാണ് നിഗമനം. എങ്കിലും ശ്രീലങ്ക ഇപ്പോഴും പ്രതീക്ഷയിലാണ്. താരത്തിന് നേരത്തെയും ഹാംസ്ട്രിങ് ഇഞ്ച്വറികൾ ഉണ്ടായിട്ടുണ്ട്.

അവസാന ടി20ക്ക് ഇടയിൽ പരിക്കേറ്റ ഓൾറൗണ്ടർ ലഹിരു മധുശങ്ക ലോകകപ്പിൽ കളിക്കില്ല എന്ന് ഉറപ്പായി. ഫീൽഡ് ചെയ്യുന്നതിനിടെ കോളർബോൺ ഒടിഞ്ഞ താരത്തിന് ദീർഘകാലം വിശ്രമം വേണ്ടി വരും.

ശ്രീലങ്ക ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു, അത്ഭുത സ്പിന്നർ തീക്ഷണ സ്ക്വാഡിൽ

2021 യുഎഇയിലും ഒമാനിലും നടക്കുന്ന ടി 20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. സ്ക്വാഡിനെ ദാസൻ ഷാനക ആകും നയിക്കുക. ധനഞ്ജയ ഡി സിൽവയെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. സ്പിന്നർ അകില ധനഞ്ജയയെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല‌. റിസർവ് കളിക്കാരനായി താരം ടീമിനൊപ്പം യാത്ര ചെയ്യും. ദിനേഷ് ചന്ദിമാൽ ടീമിൽ തിരികെ എത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ പുതിയ അത്ഭുത സ്പിന്നർ മഹീഷ് തീക്ഷണ പ്രധാന ടീമിൽ ഇടം നേടി.

ആദ്യ റൗണ്ടിലെ ഗ്രൂപ്പ് എയിൽ അബുദാബിയിൽ നമീബിയയ്‌ക്കെതിരെ അണ് ശ്രീലങ്ക തങ്ങളുടെ ടൂർണമെന്റ് ആരംഭിക്കുന്നത്. അവരുടെ ഗ്രൂപ്പിൽ അയർലണ്ടും നെതർലാൻഡും കൂടെയുണ്ട്.

Squad: Dasun Shanaka (C), Dhananjaya De Silva (VC), Kusal Janith Perera, Dinesh Chandimal, Avishka Fernando, Bhanuka Rajapaksa, Charith Asalanka, Wanindu Hasaranga, Kamindu Mendis, Chamika Karunaratne, Nuwan Pradeep, Dushmantha Chameera, Praveen Jayawickrema, Lahiru Madushanka, Maheesh Theekshana

Reserves: Lahiru Kumara, Binura Fernando, Akila Dananjaya, Pulina Tharanga

നെതർലന്റ്സ് ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

ടി20 ലോകകപ്പിനായുള്ള 15 അംഗ സ്ക്വാഡ് നെതർലന്റ്സ് പ്രഖ്യാപിച്ചു. പരിചയ സമ്പന്നനായ പീറ്റർ സീൽസർ ആയിരിക്കും ടീമിനെ നയിക്കുന്നത്. നെതർലന്റ്സിന്റെ നാലാം ലോകകപ്പാകും ഇത്‌. അയർലണ്ട് , ശ്രീലങ്ക, നമീബിയ എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് ബിയിലാണ് നെതർലന്റ്സ് ഉള്ളത്.

Squad: Pieter Seelaar (c), Colin Ackermann, Philippe Boissevain, Ben Cooper, Bas de Leede, Scott Edwards, Brandon Glover, Fred Klaassen, Stephan Myburgh, Max O’Dowd, Ryan Ten Doeschate, Logan van Beek, Timm van der Gugten, Roelof van der Merwe, Paul van Meekeren; Reserves: Tobias Visee, Shane Snater

ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിന്റെ ലോകകപ്പ് ടീം പ്രഖ്യാപിച്ചു, രാംപോൾ ടീമിൽ, ബ്രെത്വൈറ്റ് ഇല്ല

നിലവിലെ ടി20 ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ പൊള്ളാർഡ് ആയിരിക്കും നയിക്കുക. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ബെൻ സ്റ്റോക്സിനെ നാലു സിക്സറുകൾ പറത്തി ഹീറോ ആയ ബ്രെത്വൈറ്റിന് ടീമിൽ ഇടം കിട്ടിയില്ല. എന്നാൽ 36കാരനായ രവി രാംപോൾ തിരികെ ടീമിൽ എത്തി. കരീബിയൻ പ്രീമിയർ ലീഗിൽ തിളങ്ങിയ റോസ്റ്റൻ ചെയ്സ് ആദ്യമായി വെസ്റ്റിൻഡീസ് സ്ക്വാഡിൽ എത്തി.

അഞ്ച് വർഷം മുമ്പ് ഫൈനലിൽ തോൽപ്പിച്ച ഇംഗ്ലണ്ടിനെതിരെ കളിച്ച് കൊണ്ടാണ് വെസ്റ്റ് ഇൻഡീസിന് ലോകകപ്പ് ആരംഭിക്കുക. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, രണ്ട് യോഗ്യതാ മത്സരങ്ങൾ കളിച്ച് വരുന്ന ടീമുകൾ എന്നിവർ വെസ്റ്റിൻഡീസിനൊപ്പം ഗ്രൂപ്പിൽ ഉണ്ടാകും.

Squad: Kieron Pollard (Captain), Nicholas Pooran (Vice Captain), Fabian Allen, Dwayne Bravo, Roston Chase, Andre Fletcher, Chris Gayle, Shimron Hetmyer, Evin Lewis, Obed McCoy, Lendl Simmons, Ravi Rampaul, Andre Russell, Oshane Thomas, Hayden Walsh jr

Reserves: Darren Bravo, Sheldon Cottrell, Jason Holder, Akeal Hosein

അഫ്ഗാൻ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചതിനു പിന്നാലെ റാഷിദ് ഖാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു

അഫ്ഗാനിസ്താൻ ലോകകപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ഇന്ന് അഫ്ഗാൻ സ്ക്വാഡ് പ്രഖ്യാപിച്ചതിനു പിന്നാലെ അവരുടെ ക്യാപ്റ്റൻ റാഷിദ് ഖാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു. ടീം സെലക്ഷനിലെ അതൃപ്തി ആണ് റാഷിദ് ഖാൻ രാജിവെക്കാൻ കാരണം.

“രാജ്യത്തിന്റെ ക്യാപ്റ്റനും ഉത്തരവാദിത്തമുള്ള വ്യക്തിയുമെന്ന നിലയിൽ, ടീമിന്റെ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാനുള്ള അവകാശം എനിക്കുണ്ട്. എന്നാൽ അഫ്ഗാൻ പ്രഖ്യാപിച്ച ടീമിൽ സെലക്ഷൻ കമ്മിറ്റി തന്റെ സമ്മതം വാങ്ങിയിട്ടില്ല,”അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. “അഫ്ഗാനിസ്ഥാൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം ഇതോടെ ഞാൻ എടുക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ടീം സെലക്ഷനിൽ അപ്രതീക്ഷിതമായി പല താരങ്ങളും ഇടം നേടിയിട്ടുണ്ട്. ഇതാണ് റാഷിദ് ഖാന്റെ അതൃപ്തിക്ക് കാരണം.

ടീം;20210909 225704

അയർലണ്ട് ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

അടുത്ത മാസം ദുബൈയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പിനായുള്ള സ്ക്വാഡ് അയർലണ്ട് പ്രഖ്യാപിച്ചു. 18 അംഗ സാധ്യത സ്ക്വാഡാണ് അയർലണ്ട് പ്രഖ്യാപിച്ചത്. ഈ 18 പേരിൽ മൂന്ന് പേരേ റിസേർവ്സ് ആയി ടൂർണമെന്റിന് കൊണ്ടു പോകും. ഇത് ആരൊക്കെയാണ് എന്ന് അയർലണ്ട് പിന്നീട് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. ഒക്ടോബർ 10നാണ് 15 അംഗ ടീം പ്രഖ്യാപിക്കാനുള്ള അവസാന തീയതി. ആൻഡ്ര്യു ബൽബിർനി ആകും അയർലണ്ടിനെ ലോകകപ്പിൽ നയിക്കുന്നത്.

Full squad: Andrew Balbirnie (c), Mark Adair, Curtis Campher, Gareth Delany, George Dockrell, Shane Getkate, Graham Kennedy, Josh Little, Andrew McBrine, Barry McCarthy, Kevin O’Brien, Neil Rock, Simi Singh, Paul Stirling, Harry Tector, Lorcan Tucker, Ben White, Craig Young

ഇന്ത്യയുടെ ടി20 ലോകകപ്പ് മത്സരങ്ങൾ ഡി ഡി സ്പോർട്സിലും

ഇന്ത്യയുടെ ടി20 ലോകകപ്പ് മത്സരങ്ങൾ ഡി ഡി സ്പോർട്സിലും ടെലിക്കാസ്റ്റ് ചെയ്യും. അടുത്ത മാസം ഒമാനിലും യു എ ഇയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. സ്റ്റാർ സ്പോർട്സിനാണ് ടെലിക്കാസ്റ്റ് അവകാശം ഉള്ളത്. എങ്കിലും രാജ്യത്തിന് പ്രധാനപ്പെട്ട മത്സരങ്ങൾ സൗജമന്യമായി എല്ലാവരിലും എത്തേണ്ടതുണ്ട് എന്നത് കൊണ്ടാണ് മത്സരം ഡി ഡി സ്പോർട്സിലും കാണിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ മാത്രമല്ല സെമി ഫൈനൽ മത്സരവും ഫൈനലും ഡി ഡി സ്പോർട്സിൽ ഉണ്ടാകും. ഓൺലൈൻ ആയി കാണേണ്ടവർ ഹോട്സ്റ്റാറിനെ ആശ്രയിക്കേണ്ടി വരും.

Exit mobile version