Picsart 24 05 07 21 08 29 101

അർമാണ്ടോ ബ്രോഹ സീസൺ അവസാനം ചെൽസി വിടും

ചെൽസിയുടെ യുവ സ്‌ട്രൈക്കർ അർമാൻഡോ ബ്രോഹ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും. 23-കാരൻ ഇപ്പോൾ ഫുൾഹാമിൽ ലോണിൽ കളിക്കുകയാണ്. ലോൺ കഴിഞ്ഞ് തിരികെയെത്തിയാൽ താരത്തെ ചെൽസി വിൽക്കും. അർമാണ്ടോയും ക്ലബ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. ചെൽസിയിൽ അവസരങ്ങൾ കുറവായതിനാലാണ് ക്ലബ് വിടുന്നത്.

ഡച്ച് ടീമായ വിറ്റെസ്സെയിലും സതാംപ്ടണിലും മുമ്പ് ബ്രോഹ ലോണിൽ കളിച്ചിട്ടുണ്ട്. അവിടെയൊക്കെ തിളങ്ങാനും ആയിരുന്നു. ചെൽസിക്ക് ഒപ്പം അണ്ടർ 9 ലെവൽ മുതൽ ഉള്ള താരമാണ് ബ്രോഹ. ചെൽസി വൻ പണം മുടക്കി വലിയ ഒരു പുതിയ സ്ട്രൈക്കറെ അടുത്ത സീസണിൽ ടീമിൽ എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Exit mobile version