Picsart 24 05 01 11 39 32 904

ഹാർദിക് പാണ്ഡ്യക്ക് 24 ലക്ഷം രൂപ പിഴ

ചൊവ്വാഴ്ച രാത്രി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സുമായുള്ള മത്സരത്തിലെ സ്ലോ ഓവർ റേറ്റിന് ഹാർദിക് പാണ്ഡ്യക്ക് പിഴ. നിശ്ചിത സമയത്തിനുള്ളിൽ ഓവർ പൂർത്തിയാക്കാത്തതിന് ടീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് 24 ലക്ഷം രൂപ പിഴ വിധിച്ചു.

ഈ സീസണിൽ സ്ലോ ഓവർ റേറ്റിന് ഇത് രണ്ടാം തവണയാണ് മുംബൈക്ക് ശിക്ഷ ലഭിക്കുന്നത്. ആദ്യ തവണ 12 ലക്ഷം ആയിരുന്നു പിഴ. ഇനി ഈ ശിക്ഷ ആവർത്തിച്ചാൽ മുഴുവൻ മാച്ച് ഫീയും ശിക്ഷയായി കിട്ടും. ഒപ്പം ക്യാപ്റ്റന് വിലക്കും കിട്ടും. രണ്ടാം തവണ ആണ് സ്ലോ ഓവർ റേറ്റ് എന്നത് കൊണ്ട് ഹാർദികിനൊപ്പം ഒരോ കളിക്കാരും 6 ലക്ഷം വീതവും പിഴയായി അടക്കണം.

Exit mobile version