Picsart 23 11 02 19 09 57 304

ഏഷ്യാ കപ്പ് ഫൈനലല്ല!! വീണ്ടും ശ്രീലങ്കയ്ക്ക് എതിരെ സിറാജ് ഫയർ!!

സിറാജ് ഫയർ!! ഏഷ്യ കപ്പ് ഫൈനലിന്റെ റീപ്ലേ ആണോ എന്ന് ഏവരും സംശയിച്ചു പോകുന്ന ആദ്യ ഓവറുകൾ ആണ് ഇന്ന് സിറാജിൽ നിന്ന് പിറന്നത്. ഏഷ്യ കപ്പിൽ ശ്രീലങ്കയെ 50 റണ്ണിൽ ഓളൗട്ട് ആക്കിയ ദിനം എന്ന പോലെ ഇന്നും സിറാജ് തീയുണ്ടകൾ ആണ് ശ്രീലങ്കൻ ബാറ്റിംഗ് നിരയ്ക്ക് എതിരെ എറിഞ്ഞത്. ഇന്ന് ലോകകപ്പിൽ വാങ്കെഡെ സ്റ്റേഡിയത്തി സിറാജ് എറിഞ്ഞ ആദ്യ ഏഴ് പന്തിൽ മൂന്ന് പന്തും വിക്കറ്റ് ആയിരുന്നു‌. ശ്രീലങ്കയ്ക്ക് സിറാജിന്റെ പന്തിൽ ഒരു റൺ പോലും എടുക്കാൻ ആയില്ല.

സിറാജിന്റെ ഇന്നത്തെ ആദ്യ പന്തിൽ ദിമുത് കരുണരത്നെ വിക്കറ്റിന് മുന്നിൽ കുരുങ്ങി. ആ ഓവറിൽ തന്നെ അവസാന പന്തിൽ സമരവിക്രമയും വീണു. മെയ്ഡനും ഡബിൾ വിക്കറ്റും. അതു കഴിഞ്ഞ് രണ്ടാമത്തെ ഓവറിൽ ആദ്യ പന്തിൽ കുശാൽ മെൻഡിസിന്റെ വിക്കറ്റും സിറാജ് എടുത്തു. 2 ഓവർ എറിഞ്ഞപ്പോൾ 4 റൺസ് വഴങ്ങി 3 വിക്കറ്റ്. സിറാജ് ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയുടെ ആറ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

4 ഓവർ കഴിഞ്ഞപ്പോൾ ശ്രീലങ്ക 7-4 എന്ന നിലയിലാണ്. ബുമ്രയും ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

Exit mobile version