Picsart 23 10 27 19 25 22 673

രാഹുൽ ആദ്യ ഇലവനിൽ, ഇവാൻ ടച്ച് ലൈനിൽ, ബ്ലാസ്റ്റേഴ്സ് ഒഡീഷക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു

ഐ എസ് എൽ പത്താം സീസണിലെ അഞ്ചാം മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഇന്ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ് സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പരിക്കും സസ്പെൻഷനും കാരണം പല പ്രധാന താരങ്ങളും ഇന്നും ടീമിൽ ഇല്ല. ഇവാൻ വുകമാനോവിച് തിരികെ ടച്ച് ലൈനിൽ എത്തുന്ന മത്സരമാണിത്. ദിമി ഇന്ന് ബെഞ്ചിൽ ആണ്. പകരം രാഹുൽ ആദ്യ ഇലവനിൽ എത്തി.

സച്ചിൻ സുരേഷ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നത്. സന്ദീപ്, പ്രിതം കോടാൽ,ഹോർമി, നവോച എന്നിവരാണ് ഡിഫൻസിൽ. ഡയ്സുകെ, ,ഡാനിഷ്, വിബിൻ, ലൂണ, രാഹുൽ, പെപ്ര എന്നിവരും അണിനിരക്കുന്നു. ദിമിയും ഐമനും ഇഷൻ പണ്ടിതയും ബെഞ്ചിൽ ഉണ്ട്.

ടീം;

Exit mobile version