Picsart 23 11 01 13 22 58 976

വിരാട് കോഹ്ലിയുടെ വിക്കറ്റ് ആണ് ആഗ്രഹം എന്ന് നെതർലൻഡ്‌സ് താരം ആര്യൻ ദത്ത്

വിരാട് കോഹ്ലിയുടെ വിക്കറ്റ് എടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് നെതർലൻഡ്‌സിന്റെ സ്പിന്നർ ആര്യൻ ദത്ത്. നവംബർ 12 ഞായറാഴ്ച എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡച്ച് ടീം ഇന്ത്യയെ നേരിടുമ്പോൾ ദത്ത് അതിനായിരിക്കും ശ്രമിക്കുക എന്നും പറഞ്ഞു.

“എല്ലാ വിക്കറ്റുകളും എനിക്ക് പ്രധാനമാണ്, പക്ഷേ കോഹ്ലിയെ പുറത്താക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച സമ്മാനമായി ആ വിക്കറ്റ് ഞാൻ കരുതും,” ദത്ത് പറഞ്ഞു.

“ഞാൻ എന്റെ ശക്തിയിൽ വിശ്വസിക്കുന്നു, എന്നെ നേരിടാൻ പോകുന്ന ബാറ്റർമാരെ കുറിച്ച് അധികം ഞാൻ വിഷമിക്കുന്നില്ല. എന്റെ ശ്രദ്ധ സ്ഥിരമായി ശരിയായ ലെങ്ത് സൂക്ഷിക്കുന്നതിലും എന്റെ വേഗത നന്നായി ഉപയോഗിക്കുന്നതിലും ബാറ്റ്സ്മാൻമാരെ പുറത്താക്കുന്നതിലുമാണ്, ”അദ്ദേഹം പറഞ്ഞു.

സെമിഫൈനലിൽ നെതർലൻഡ്‌സ് ബെർത് ഉറപ്പിക്കാനുള്ള ശ്രമം ടീം തുടരുമെന്നും ദത്ത് പറഞ്ഞു.

Exit mobile version