Picsart 23 10 22 23 30 28 887

സെമി ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ

ഇന്ത്യ ഇന്ന് ലോകകപ്പിലെ അവരുടെ ഏഴാം മത്സരത്തിൽ ശ്രീലങ്കയെ നേരിടും. മുംബൈയിൽ നടക്കുന്ന മത്സരം വിജയിച്ചാൽ രണ്ടു മത്സരം ബാക്കിയിരിക്കെ തന്നെ ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിക്കാം. ഏതാണ്ട് സെമി ഉറപ്പിച്ച ഇന്ത്യക്ക് സെമി ഫൈനലിനെ കുറിച്ച് ആലോചിച്ച് ഒരു ആശങ്കയും ഉണ്ടാകില്ല. മുംബൈയിൽ വാങ്കെഡെ സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. അവസാനം 2011ലെ ലോകകപ്പ് ഫൈനലിൽ ആയിരുന്നു വാങ്കെഡിൽ വെച്ച് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടിയത്.

ഇന്ന് രണ്ട് മണിക്ക് ആരംഭിക്കുന്ന മത്സരം സ്റ്റാർസ്പോർട്സിലും ഹോട്സ്റ്റാറിലും കാണാൻ ആകും. ഇന്ത്യ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ഉള്ളത്‌. ഒരു മത്സരം അധികം കളിച്ച ദക്ഷിണാഫ്രിക്ക ആണ് ലീഗിൽ ഒന്നാമത് ഉള്ളത്‌.

ഹാർദിക് പാണ്ഡ്യയും മുംബൈയിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു എങ്കിലും ശ്രീലങ്കയ്ക്ക് എതിരെ താരം കളിക്കാൻ സാധ്യതയില്ല. സൂര്യകുമാറും മുഹമ്മദ് ഷമിയും ആദ്യ ഇലവനിൽ തുടരാൻ ആണ് സാധ്യത. ഇന്ന് ഇന്ത്യയോട് കൂടെ പരാജയപ്പെട്ടാൽ ശ്രീലങ്കയുടെ സെമി പ്രതീക്ഷകൾ അവസാനിക്കും.

Exit mobile version