Picsart 23 09 10 16 19 52 852

“വെറുതെ അടിച്ചു കളിക്കുകയല്ല, ടീമിനെ ശക്തമായ നിലയിൽ ആക്കാൻ ആണ് താൻ നോക്കുന്നത്” – രോഹിത് ശർമ്മ

താൻ ടീമിനായാണ് ബാറ്റു ചെയ്യുന്നത് എന്ന് രോഹിത് ശർമ്മ.”ഞാൻ എന്റെ ബാറ്റിംഗ് ആസ്വദിക്കുകയാണ്. പക്ഷേ ടീമിന്റെ സാഹചര്യം മനസ്സിൽ വെച്ചുകൊണ്ട് മാത്രമാണ് ബാറ്റു ചെയ്യുന്നത്. ഞാൻ അവിടെ പോയി എപ്പോഴും വെറുതെ ബാറ്റ് വീശാൻ ശ്രമിക്കുക അല്ല. നന്നായി കളിക്കാനും ശരിയായ രീതിയിൽ ബാറ്റ് സ്വിംഗ് ചെയ്യാനും ഞാൻ നോക്കുന്നു. ഞാൻ കളിക്കണം. എന്റെ ടീം ശക്തമായ നിലയിലാകണം. ഇതാണ് എന്റെ ചിന്താഗതി. രോഹിത് പറയുന്നു.

“നിങ്ങൾ ഓപ്പണിംഗ് ചെയ്യുമ്പോൾ സ്‌കോർബോർഡ് പൂജ്യത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ഒരു ബാറ്റർ എന്ന നിലയിൽ എനിക്ക് കളിയുടെ ടോൺ സെറ്റ് ചെയ്യേണ്ടതുണ്ട്. ഞാൻ കാര്യങ്ങൾ ആരംഭിക്കുന്നു എന്നത് എനിക്ക് ഒരു നേട്ടമാണ് .അങ്ങനെ തുടങ്ങുമ്പോൾ നിർഭയനായി കളിക്കാം. കഴിഞ്ഞ കളിയിൽ മൂന്ന് വിക്കറ്റ് നഷ്ടമായതിനാൽ പവർപ്ലേയിൽ ഞങ്ങൾ സമ്മർദ്ദത്തിലായി. അതിനാൽ എന്റെ കളിയും മാറ്റേണ്ടി വന്നു.” രോഹിത് പറഞ്ഞു.

“ഒരു ബാറ്ററെന്ന നിലയിൽ എന്റെ ശ്രദ്ധ അതിലേക്കാണ്. ആ സമയത്ത് എന്താണ് വേണ്ടത്. ആദ്യ ഓവറിലെ ആവശ്യം എന്താണ്, അഞ്ചാം ഓവറിലെ ആവശ്യം എന്താണ്? അതിനാൽ ഞാൻ ഇക്കാര്യങ്ങളെല്ലാം ആലോചിച്ച് സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് കളിക്കും” – രോഹിത് പറഞ്ഞു.

Exit mobile version