Picsart 23 11 19 21 48 21 034

ലോകകപ്പ് ഇലവനിൽ കോഹ്‍ലിയും രോഹിത്തും ഉള്‍പ്പെടെ 6 ഇന്ത്യന്‍ താരങ്ങള്‍, ഓസ്ട്രേലിയയിൽ നിന്ന് രണ്ട് താരങ്ങള്‍

ഐസിസി പുരുഷ ലോകകപ്പിലെ ഇലവനെ തിരഞ്ഞെടുത്തപ്പോള്‍ അതിൽ ആറ് ഇന്ത്യയ്ക്കാര്‍ക്ക് ഇടം. ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയയിൽ നിന്ന് 2 പേര്‍ക്ക് മാത്രമാണ് ഇടം പിടിച്ചത്. ഇയാന്‍ ബിഷപ്പ്, കാസ്സ് നായിഡു, ഷെയിന്‍ വാട്സൺ, വസീം ഖാന്‍, സുനിൽ വൈദ്യ എന്നിവരാണ് ടീം തിരഞ്ഞെടുത്തത്. കാസ്സ് നായിഡു കമന്റേറ്ററും വസീം ഖാന്‍ ഐസിസി ജനറൽ മാനേജരും സുനിൽ വൈദ്യ ജേര്‍ണലിസ്റ്റുമാണ്.

ക്വിന്റൺ ഡി കോക്ക്, ഡാരിൽ മിച്ചൽ, ദിൽഷന്‍ മധുഷങ്ക എന്നിവര്‍ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇടം പിടിച്ചപ്പോള്‍ ഓസ്ട്രേലിയയിൽ നിന്ന് ഗ്ലെന്‍ മാക്സ്വെല്ലും ആഡം സംപയും ആണ് ടീമിലിടം പിടിച്ചത്. ഇന്ത്യയിൽ നിന്ന് രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, കെഎൽ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി എന്നിവര്‍ ടീമിലിടം നേടി. ദക്ഷിണാഫ്രിക്കയുടെ ജെറാള്‍ഡ് കോയെറ്റ്സേ ആണ് ടീമിലെ പന്ത്രണ്ടാമന്‍.

Exit mobile version