Picsart 23 11 01 15 22 45 014

ഇംഗ്ലീഷ് താരം ഡേവിഡ് വില്ലി വിരമിക്കൽ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് സീമർ ഡേവിഡ് വില്ലി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2023 ലോകകപ്പ് ടൂർണമെന്റ് അവസാനിക്കുന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയും എന്ന് ഇന്ന് വില്ലി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

2023 ഏകദിന ലോകകപ്പിൽ ഇതുവരെ ഇംഗ്ലണ്ടിന്റെ ആറ് മത്സരങ്ങളിൽ മൂന്ന് മത്സരങ്ങളിൽ വില്ലി കളിച്ചിരുന്നു. “ഈ ദിവസം വരണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ചെറുപ്പം മുതൽ, ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിക്കുന്നത് മാത്രമാണ് ഞാൻ സ്വപ്നം കണ്ടത്. വിരമിക്കാനുള്ള സമയം വന്നിരിക്കുന്നുവെന്നതിൽ ഞാൻ ഖേദിക്കുന്നു. ലോകകപ്പിന്റെ അവസാനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും ഞാൻ വിരമിക്കും,” 33കാരനായ വില്ലി തന്റെ പോസ്റ്റിൽ കുറിച്ചു

113 മത്സരങ്ങൾ ഇംഗ്ലണ്ടിനായി കളിച്ച വില്ലി 145 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടി20 ലോകകപ്പും വില്ലി ഇംഗ്ലണ്ടിനൊപ്പം നേടി.

Exit mobile version