Picsart 23 11 01 15 36 11 575

ഗോൾഫ് കാർട്ടിൽ നിന്ന് വീണ് ഗ്ലെൻ മാക്സ്‌വെലിന് പരിക്ക്

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് അപകടം. ഇംഗ്ലണ്ടിനെതിരായ ഓസ്ട്രേലിയയുടെ അടുത്ത മത്സരത്തിൽ നിന്ന് താരത്തെ ഒഴിവാക്കിയതായി ഓസ്ട്രേലിയ അറിയിച്ചു. മാക്‌സ്‌വെൽ ഒരു ഗോൾഫ് കാർട്ടിന്റെ പുറകിൽ നിന്ന് താഴേക്ക് വീണാണ് പരിക്കേറ്റത്. വീഴ്ചയിൽ കൺകഷൻ ഉണ്ടായതിനാൽ താരത്തിന് വിശ്രമം നൽകാൻ അണ് ടീമിന്റെ തീരുമാനം.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നവംബർ 4ന് ആണ് ഓസ്ട്രേലിയ ഇംഗ്ലണ്ട് മത്സരം. ഓസ്ട്രേലിയക്ക് വിശ്രമ ദിനം ആയതിനാൽ ഗോൾഫ് കളിക്കാൻ ആയി പോയതായിരുന്നു മാക്സ്‌വെൽ.

“തിങ്കളാഴ്‌ച ഒരു ഗോൾഫ് വണ്ടിയുടെ പുറകിൽ കയറിയ മാക്‌സ്‌വെൽ വീഴുകളും കൺകഷൻ അനുഭവിക്കുകയും ചെയ്തു. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല,” നവംബർ 1 ബുധനാഴ്ച ക്രിക്കറ്റ്.കോം.ഔ റിപ്പോർട്ട് ചെയ്തു. മാക്സ്‌വെലിന്റെ അഭാവം ഓസ്ട്രേലിയക്ക് തിരിച്ചടിയാകും. സാമ്പ കഴിഞ്ഞാൽ മാക്സ്‌വെൽ ആയിരുന്നു സ്പിന്നിൽ ഓസ്ട്രേലിയയുടെ ആശ്രയം.

Exit mobile version