ഇന്നലെ ഓസ്ട്രേലിയയുടെ പാക്കിസ്ഥാനെതിരെയുള്ള വിജയത്തില്‍ ശതകവുമായി നിര്‍ണ്ണായക സ്വാധീനമായി മാറിയ ഡേവിഡ് വാര്‍ണര്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കാണികള്‍ക്കിടയിലുള്ള ഒരു യുവ ആരാധകനാണ് നല്‍കിയത്. ദേശീയ ടീമിലേക്കുള്ള മടങ്ങി വരവിനു ശേഷം തന്റെ ആദ്യ ശതമാണ് താരം നേടിയത്. തിരിച്ച് വന്ന ശേഷം മികച്ച ഫോമിലുള്ള താരം മൂന്ന് അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ശതകം നേടുന്നത് ഇതാദ്യമായിട്ടായിരുന്നു.
https://twitter.com/cricketworldcup/status/1138872831788376064
കേപ് ടൗണ്‍ വിവാദത്തിനു ശേഷം കാണികളുടെ സമ്മതി നേടിയെടുക്കുവാനായാണ് ഡ്രെസ്സിംഗ് റൂമിലേക്കുള്ള തന്റെ യാത്രക്കിടയില്‍ സ്റ്റാന്‍ഡിലുള്ള ഓസ്ട്രേലിയന‍് ആരാധകന് താരം ഈ സമ്മാം നല്‍കിയത്. ദേശീയ കൊടിയില്‍ വാര്‍ണര്‍ തന്റെ ഓട്ടോഗ്രാഫും അവാര്‍ഡിനൊപ്പം നല്‍കി.