Picsart 23 10 23 23 30 09 480

ഇനിയും മത്സരങ്ങൾ ജയിക്കാൻ കഴിയും എന്ന് വിശ്വാസം ഉണ്ടെന്ന് അഫ്ഗാനിസ്താൻ ക്യാപ്റ്റൻ

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരായ 8 വിക്കറ്റിന്റെ ചരിത്ര വിജയം നേടിയ അഫ്ഗാനിസ്താന് ഈ ലോകകപ്പിൽ ഇനിയും മത്സരങ്ങൾ ജയിക്കാൻ ആകും എന്ന് അത്മവിശ്വാസമുണ്ടെന്ന് അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി പറഞ്ഞു.

“ഈ വിജയം നല്ല സന്തോഷം നൽക്കുന്നു. ഞങ്ങൾ പിന്തുടർന്ന രീതി വളരെ പ്രൊഫഷണൽ ആയിരുന്നു. ഞങ്ങൾ ഇപ്പോൾ മറ്റ് മത്സരങ്ങൾക്ക് ആയി കാത്തിരിക്കുകയാണ്. നോക്കൂ, കഴിഞ്ഞ 2 വർഷമായി ഞങ്ങൾ നിലവാരമുള്ള ക്രിക്കറ്റ് കളിച്ചു, പിന്നീട് ഞങ്ങൾ ഏഷ്യാ കപ്പ് കളിച്ചു, ”ഷാഹിദി പറഞ്ഞു

“നിലവാരം കാണിക്കാനും പോസിറ്റീവ് ക്രിക്കറ്റ് കളിക്കാനും ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങൾ ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും തോൽപ്പിച്ചു, ഇനിയും വിജയം വരുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ പോസിറ്റീവാണ്, വരാനിരിക്കുന്ന ഗെയിമുകൾക്കായി കാത്തിരിക്കുകയാണ്. കൂടുതൽ മത്സരങ്ങൾ ജയിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്, ഷാഹിദി കൂട്ടിച്ചേർത്തു.

Exit mobile version