Picsart 23 10 24 01 39 46 498

അയാക്സ് പരിശീലകൻ പുറത്ത്

അയാക്സ് അവരുടെ പരിശീലകൻ മൗറീസ് സ്റ്റെയ്‌നെ പുറത്താക്കി. ഈ ജൂണിൽ മാത്രമായിരുന്നു അദ്ദേഹം അയാക്സിൽ എത്തിയത്‌. നാല് മാസം മാത്രമെ അദ്ദേഹത്തിന് അയാക്സിൽ. സ്പാർട്ട റോട്ടർഡാമിൽ നിന്ന് മൂന്ന് വർഷത്തെ കരാറിലാണ് 49 കാരനായ സ്റ്റെയ്ൻ അയാക്സിൽ ചേർന്നത്.

സീസണിലെ മോശം തുടക്കം പരിശീലകന് വിനയായി. ഏഴ് ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു ജയത്തോടെ അയാക്സ് ഇപ്പോൾ ലീഗിൽ 17ആം സ്ഥാനത്താണ് ഉള്ളത്. സ്റ്റെയ്‌നിന് കീഴിൽ എല്ലാ മത്സരങ്ങളിലും 11 ഗെയിമുകളിൽ രണ്ടെണ്ണം മാത്രമാണ് അജാക്സ് വിജയിച്ചത്.

Exit mobile version