തോല്‍വിയൊഴിവാക്കി വിന്‍ഡീസ് എ, ഇന്ത്യ എ-യുമായുള്ള അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍

ഇന്ത്യ-വിന്‍‍ഡീസ് എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റിനു സമനിലയില്‍ അവസാനം. ടെസ്റ്റിന്റെ അവസാനത്തെയും നാലാമത്തെയും ദിവസം ഇന്ത്യ നല്‍കിയ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനു 7 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് മാത്രമേ നേടാനായുള്ളു. ജോണ്‍ കാംപെല്‍(44), റഖീം കോണ്‍വാല്‍(40), സുനില്‍ അംബ്രിസ്(42), ജെര്‍മൈന്‍ ബ്ലാക്ക്‍വുഡ്(61) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് തോല്‍വി ഒഴിവാക്കി മത്സരം സമനിലയിലാക്കുവാന്‍ വിന്‍ഡീസിനെ സഹായിച്ചത്. ഇന്ത്യയ്ക്കായി നവദീപ് സൈനി, ഷഹ്ബാസ് നദീം, ജയന്ത് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും അങ്കിത് രാജ്പുത് ഒരു വിക്കറ്റും നേടി.

നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 609/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കരുണ്‍ നായര്‍ക്ക്(93) തന്റെ ശതകം നഷ്ടമായി. 360 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ വിന്‍ഡീസിനു മുന്നില്‍ നല്‍കിയത്. ശ്രീകര്‍ ഭരത് 33 റണ്‍സ് നേടി പുറത്താകാതെ നിന്നു. വിന്‍ഡീസിനായി ഷെര്‍മന്‍ ലൂയിസ് 4 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version