രണ്ട് യുഎഇ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

അയര്‍ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിന് മുമ്പ് രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. യുഎഇയുടെ വൈസ് ക്യാപ്റ്റന്‍ ചിരാഗ് സൂരി, ആര്യന്‍ ലാക്ര എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യത്തിന് യാതൊരുവിധത്തിലുള്ള കുഴപ്പവുമില്ലെന്നും ഇരുവരെയും ഐസൊലേഷനിലേക്ക് മാറ്റിയെന്നും ടീമിന്റെ മെഡിക്കല്‍ സംഘം അവരെ നിരീക്ഷിക്കുകയാണെന്നും ബോര്‍ഡ് അറിയിച്ചു.

അയര്‍ലണ്ടും യുഎഇയും തമ്മില്‍ നാല് ഏകദിന മത്സരങ്ങളാണ് കളിക്കുന്നത്. അതില്‍ ആദ്യ മത്സരം ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

Exit mobile version