Picsart 23 12 10 21 34 50 362

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ മത്സരം മഴ കൊണ്ടുപോയി

ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡർബനിൽ ആയിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ മഴ കാരണം ടോസ് പോലും ചെയ്യാൻ ഇന്ന് സാധിച്ചില്ല. പല തവണ ഗ്രൗണ്ട് അമ്പയർമാർ പരിശോധിച്ചു എങ്കിലും കളി തുടങ്ങാനുള്ള സാഹചര്യം ഉണ്ടായില്ല. ഇനി രണ്ട് ടി20 മത്സരങ്ങൾ കൂടെ പരമ്പരയിൽ ഉണ്ട്. ഡിസംബർ 12ന് പോർട്ട് എലിസബത്തിൽ വെച്ചാകും രണ്ടാം മത്സരം നടക്കുക.

Exit mobile version