ശ്രീലങ്കയ്ക്ക് 5 വിക്കറ്റ് നഷ്ടം, ലീഡ് 200 കടന്നു

Sports Correspondent

Dimuthkarunaratne
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ശ്രീലങ്ക. 119/5 എന്ന നിലയിലാണ് ടീം സ്റ്റംപ്സിന് പിരിയുമ്പോള്‍. നേരത്തെ ബംഗ്ലാദേശിനെ 188 റൺസിന് പുറത്താക്കി ശ്രീലങ്ക 92 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. ഇപ്പോള്‍ ടീമിന്റെ ലീഡ് 211 റൺസാണ്.

23 റൺസുമായി ധനന്‍ജയ ഡി സിൽവയാണ് ക്രീസിലുള്ളത്. ഒപ്പം 2 റൺസുമായി വിശ്വ ഫെര്‍ണാണ്ടോയും. 52 റൺസ് നേടി ദിമുത് കരുണാരത്നേ ആണ് ശ്രീലങ്കയുടെ ടോപ് ഓര്‍ഡറിൽ തിളങ്ങിയത്.