കരുണാരത്നേ 147 റൺസിൽ പുറത്ത്, 300 കടന്ന് ശ്രീലങ്ക

വെസ്റ്റിന്‍ഡീസിനെതിരെ ഗോള്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്ക 341/6 എന്ന നിലയിൽ. ധനന്‍ജയ ഡി സില്‍വയെ(61) ആണ് ആദ്യം ശ്രീലങ്കയ്ക്ക് നഷ്ടമായത്. ഹിറ്റ് വിക്കറ്റായാണ് താരം പുറത്തായത്.

അധികം വൈകാതെ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നയെയും ശ്രീലങ്കയ്ക്ക് നഷ്ടമായി. 147 റൺസ് നേടിയ ദിമുതിന്റെ വിക്കറ്റ് റോസ്ടൺ ചേസ് ആണ് നേടിയത്.

ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്കയ്ക്കായി 33 റൺസുമായി ദിനേശ് ചന്ദിമലും 6 റൺസ് നേടി സുരംഗ ലക്മലുമാണ് ക്രീസിലുള്ളത്. രമേശ് മെന്‍ഡിസ്(13) ആണ് പുറത്തായ മറ്റൊരു താരം.

Exit mobile version