സ്റ്റോക്സിന്റെ അഭാവത്തില്‍ മറ്റാരെങ്കിലും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും: ബെയിലിസ്

ബെന്‍ സ്റ്റോക്സ് ലോര്‍ഡ്സ് ടെസ്റ്റില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോള്‍ ആ വിടവ് നികത്തേണ്ട അധിക ബാധ്യത മറ്റാരെങ്കിലും ഏറ്റെടുത്തേ മതിയാവുള്ളുവെന്ന് പറഞ്ഞ് ട്രെവര്‍ ബെയിലിസ്. വിരാട് കോഹ്‍ിലയുടേതുള്‍പ്പെടെ വിലപ്പെട്ട് നാല് ഇന്ത്യന്‍ വിക്കറ്റുകളാണ് സ്റ്റോക്സ് എഡ്ജ്ബാസ്റ്റണില്‍ സ്വന്തമാക്കിയത്. എന്നാല്‍ താരം ലോര്‍ഡ്സില്‍ കളിക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2017 സെപ്റ്റംബറില്‍ ബ്രിസ്റ്റോള്‍ നിശാ ക്ലബ്ബില്‍ നടന്ന സംഘര്‍ഷത്തിനെത്തുടര്‍ന്ന് താരം ഇന്ന് ആരംഭിക്കുന്ന കോടതി നടപടിയില്‍ പങ്കെടുക്കുന്നതിനാലാണ് ലോര്‍‍ഡ്സ് ടെസ്റ്റ് മത്സരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. പകരം ക്രിസ് വോക്സ് ടീമില്‍ എത്തി.

താന്‍ അതില്‍ അധികം ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ് തുടങ്ങിയ ട്രെവര്‍ ബെയിലിസ് മറ്റൊരെങ്കിലും ആ ദൗത്യം ഏറ്റെടുക്കുമെന്ന് പ്രതീക്ഷ പുലര്‍ത്തി. ആ ദൗത്യം ഏറ്റെടുക്കുന്നത് ഒരാള്‍ തന്നെയാവണമെന്നില്ലെന്നും ബെയിലിസ് പറഞ്ഞു. രണ്ടോ മൂന്നോ ആളുകള്‍ ചേര്‍ന്ന് ആ ദൗത്യം ഏറ്റെടുത്ത് കുറച്ചധികം ശ്രമം നടത്തിയാല്‍ സ്റ്റോക്സിന്റെ അഭാവം ടീമിനനുഭവപ്പെടില്ലെന്ന് ഇംഗ്ലണ്ട് കോച്ച് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version