ന്യൂസിലാണ്ട് പ്രതിരോധത്തിൽ, 5 വിക്കറ്റ് നഷ്ടം

Sports Correspondent

Srilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ടിനെതിരെ ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് മേൽക്കൈ. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 355 റൺസ് പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാണ്ട് 162/5 എന്ന നിലയിലാണ്.

ഓപ്പണര്‍മാര്‍ മികച്ച തുടക്കം നൽകിയ ശേഷം ന്യൂസിലാണ്ടിന്റെ മധ്യനിര തകര്‍ന്നതാണ് ടീമിന് തിരിച്ചടിയായത്. 67 റൺസ് നേടിയ ടോം ലാഥം ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഡാരിൽ മിച്ചൽ 40 റൺസുമായി പുറത്താകാതെ നിൽക്കുമ്പോള്‍ 9 റൺസ് നേടിയ മൈക്കൽ ബ്രേസ്‍വെൽ ആണ് ക്രീസിലുള്ളത്.

ശ്രീലങ്കയുടെ സ്കോറിനൊപ്പമെത്തുവാന്‍ 193 റൺസാണ് ഇനിയും ന്യൂസിലാണ്ട് നേടേണ്ടത്. ശ്രീലങ്കയ്ക്കായി ലഹിരു കുമരയും അസിത ഫെര്‍ണാണ്ടോയും രണ്ട് വീതം വിക്കറ്റ് നേടി.