Picsart 24 07 01 10 10 19 187

ചാമ്പ്യൻസ് ട്രോഫിയും ടെസ്റ്റ് ചാമ്പ്യൻഷിപ്പും ആണ് ഇനി ഇന്ത്യയുടെ ലക്ഷ്യം – ജയ് ഷാ

ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീം കൂടുതൽ കിരീടങ്ങൾ ആണ് വരും കാലത്ത് ലക്ഷ്യമിടുന്നത് എന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ. എല്ലാ കിരീടങ്ങളും നേടുകയാണ് ടീമിന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ലക്ഷ്യം ടെസ്റ്റ് ചാമ്പ്യൻഷിപ്പും ചാമ്പ്യൻസ് ട്രോഫിയും നേടുക ആണ്. ജയ് ഷാ പറഞ്ഞു.


അടുത്ത ഐ സി സി ടൂർണമെന്റ് ചാമ്പ്യൻസ് ട്രോഫിയാണ്‌. ഇന്ത്യ മുമ്പ് ഒരു തവണ മാത്രമാണ് ചാമ്പ്യൻസ് ട്രോഫി നേടിയിട്ടുള്ളത്. അത് 2013ൽ ആയിരുന്നു. ഇത്തവണ ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താൻ ആണ് ആതിഥ്യം വഹിക്കുന്നത്‌.

ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യൻ ടീമിൽ സീനിയർ താരങ്ങൾ ഉണ്ടാകും എന്നും ജയ് ഷാ പറയുന്നു. ഇതിനർത്ഥം രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യക്ക് ആയി കളിക്കും എന്നാണ്.

Exit mobile version