Cricket

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനു ആശംസയര്‍പ്പിച്ച് സച്ചിന്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ വനിത സംഘത്തിനു ആശംസ അര്‍പ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളിലുമാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ടീം ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പ് ഒരു മണിക്കൂറോളമാണ് സച്ചിന്‍ ടീമിനൊപ്പം ചെലവഴിച്ചത്. ആദ്യ ഏകദിനം ഫെബ്രുവരി 5നു ആണ് ആരംഭിക്കുക. ടി20 മത്സരങ്ങളില്‍ ആദ്യത്തേത് ഫെബ്രുവരി 13നു അരങ്ങേറും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial