ബംഗ്ലാദേശ് 217 റൺസിന് ഓള്‍ഔട്ട്, ഫോളോ ഓൺ വേണ്ടെന്ന് തീരുമാനിച്ച് ദക്ഷിണാഫ്രിക്ക

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 217 റൺസിന് അവസാനിപ്പിച്ചു. 210/7 എന്ന നിലയിൽ മൂന്നാം ദിവസം ലഞ്ചിന് പിരിഞ്ഞ ബംഗ്ലാദേശിന് അവസാന മൂന്ന് വിക്കറ്റ് ഏഴ് റൺസ് നേടുന്നതിനിടെ നഷ്ടമാകുകയായിരുന്നു.

വിയാന്‍ മുള്‍ഡര്‍, സൈമൺ ഹാര്‍മ്മര്‍ എന്നിവര്‍ ആതിഥേയര്‍ക്കായി മൂന്നും കേശവ് മഹാരാജ് രണ്ടും വിക്കറ്റാണ് നേടിയത്. ചായയ്ക്ക് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 84/2 എന്ന നിലയിലാണ്. 40 റൺസുമായി സാരെൽ ഇര്‍വി ക്രീസിലുള്ളപ്പോള്‍ ഡീന്‍ എൽഗാര്‍(26), കീഗന്‍ പീറ്റേര്‍സൺ(14) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. 320 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയുടെ കൈയ്യിലുള്ളത്.

Exit mobile version