Picsart 23 06 11 19 16 48 464

രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റും, വെസ്റ്റിൻഡീസ് പരമ്പര അവസാന പരമ്പരയാകും

രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ഉള്ള ആലോചനയിലാണ് ബി സി സി ഐ എന്ന് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന വെസ്റ്റിൻഡീസ് പരമ്പര ആകും രോഹിതിന്റെ ടെസ്റ്റ് ക്യാപ്റ്റൻ ആയുള്ള അവസാന പരമ്പര. ഇതു കഴിഞ്ഞ് സെലക്ടർമാർ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കും. രോഹിതിന്റെ പ്രായവും ഫോമും അദ്ദേഹത്തിന് തിരിച്ചടിയാണ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം പതിപ്പ് അവസാനിക്കുമ്പോൾ രോഹിതിന് 38 വയസ്സ് ആകും. ജൂലൈ 12 ന് ആരംഭിക്കുന്ന പരമ്പരയിൽ 2 ടെസ്റ്റ് മത്സരങ്ങൾ ആണ് ഉണ്ടാവുക. 2022-ൽ രോഹിത് ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്തതിനുശേഷം, ഇന്ത്യ 10 ടെസ്റ്റുകൾ കളിച്ചു. മൂന്ന് ടെസ്റ്റുകൾ അദ്ദേഹത്തിന് നഷ്ടമായി. 7 ടെസ്‌റ്റുകളിൽ നിന്ന് 390 റൺസ് മാത്രമാണ് അദ്ദേഹം സ്‌കോർ ചെയ്‌തത്.11 ഇന്നിംഗ്‌സുകളിൽ നിന്ന് 35.45 ശരാശരിയിൽ ഒരു സെഞ്ചുറി മാത്രമാണ് അദ്ദേഹം നേടിയത്‌ 50ന് മുകളിൽ മറ്റൊരു സ്‌കോറും രോഹിതിന് നേടാൻ ആയിരുന്നില്ല.

Exit mobile version