Picsart 23 06 14 01 15 52 174

എംബപ്പെയെ പി എസ് ജി ട്രാൻസ്ഫർ ലിസ്റ്റ് ചെയ്തു!!

കിലിയൻ എംബപ്പെയെ പി എസ് ജി ട്രാൻസ്ഫർ ലിസ്റ്റ് ചെയ്തു. താരത്തെ വിൽക്കാൻ തന്നെയാണ് പി എസ് ജിയുടെ തീരുമാനം. എംബപ്പെ കഴിഞ്ഞ ദിവസം താൻ കരാർ പുതുക്കില്ല എന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതോടെ പി എസ് ജിയും എംബപ്പെയും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഈ സമ്മറിൽ തന്നെ താരത്തെ വിൽക്കുകയാണ് പി എസ് ജിയുടെ ലക്ഷ്യം. ഇതാണ് താരത്തെ ട്രാൻസ്ഫർ ലിസ്റ്റ് ചെയ്യാനുള്ള കാരണം.

150 മില്യൺ യൂറോയോളം ആണ് പി എസ് ജി താരത്തിനായി ആവശ്യപ്പെടുന്നത്‌. ഇപ്പോൾ റയൽ മാഡ്രിഡിലേക്ക് തന്നെ എംബപ്പെ പോകും എന്നാണ് കരുതപ്പെടുന്നത്. എംബപ്പെ എന്നും തന്റെ സ്വപ്ന ക്ലബാണ് റയൽ മാഡ്രിഡ് എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ ആഴ്ച റയൽ മാഡ്രിഡ് ഉടമ പെരസ് എംബപ്പെയെ റയൽ സ്വന്തമാക്കുമെന്ന് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഈ നാടകീയ സംഭവങ്ങൾ ഒക്കെ നടക്കുന്നത്.

ലയണൽ മെസ്സിയെ നഷ്ടപ്പെട്ട പി എസ് ജിക്ക് പിന്നാലെ എംബപ്പെയെ കൂടെ നഷ്ടമായാൽ അത് വലിയ തിരിച്ചടിയാകും. നെയ്മറും പി എസ് ജി വിടാൻ ശ്രമിക്കുന്നുണ്ട്.

Exit mobile version