Picsart 23 06 13 23 19 04 948

കാങ് ഇൻ ലീയെ പി എസ് ജി സ്വന്തമാക്കി

പാരീസ് സെന്റ് ജെർമെയ്ൻ മയ്യോർക മിഡ്ഫീൽഡർ കാങ്-ഇൻ ലീയെ സൈൻ ചെയ്യുന്നു. 22കാരനെ സ്വന്തമാക്കാനായുള്ള കരാറിൽ പി എസ് ജിയും മയ്യോർകയും എത്തിയതായാണ് റിപ്പോർട്ടുകൾ. വലൻസിയ അക്കാദമിയിലൂടെ ഉയർന്നു വന്ന താരം 2021 സമ്മറിൽ ഒരു സൗജന്യ ട്രാൻസ്ഫറിൽ ആണ് മയ്യോർകയിലെത്തിയത്.

കഴിഞ്ഞ സീസണിൽ, ദക്ഷിണ കൊറിയൻ ഇന്റർനാഷണൽ ലാ ലിഗ ക്ലബ്ബിനായി 39 മത്സരങ്ങൾ കളിച്ചു. താരം ആറ് തവണ സ്കോർ ചെയ്യുകയും ഏഴ് അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തു. പി‌എസ്‌ജിക്ക് ഒപ്പം അത്‌ലറ്റിക്കോ മാഡ്രിഡും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. 15 മില്യൺ യൂറോ ആണ് താരത്തിനായി പി എസ് ജി നൽകുന്നത്. നാലു വർഷത്തെ കരാർ ആണ് താരം പി എസ് ജിയിൽ ഒപ്പുവെക്കുക.

Exit mobile version