Picsart 23 03 16 15 30 57 213

ഐ പി എല്ലിനെക്കാൾ നല്ലത് ബിഗ് ബാഷ് ലീഗാണ് എന്ന് ബാബർ അസം

പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഐ പി എൽ അല്ല തന്റെ ഇഷ്ട ടി20 ലീഗ് ബിഗ് ബാഷ് ലീഗ് ആണെന്ന് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ (ഐ‌പി‌എൽ) ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗ് താൻ കാണാനാണ് ഇഷ്ടപ്പെടുന്നത് എന്നും ഇപ്പോൾ പി എസ് എല്ലിൽ കളിക്കുന്ന ബാബർ പറയുന്നു.

തന്റെ പി എസ് എൽ ടീമായ പെഷവാർ സാൽമിയുടെ പോഡ്‌കാസ്റ്റിലെ ഒരു ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെയാണ് സാൽമി നായകൻ ഈ അഭിപ്രായം പറഞ്ഞത്‌.

‘ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. അവിടെയുള്ള പിച്ചുകൾ വളരെ വേഗമേറിയതാണ്, നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ അതിൽ നിന്ന് പഠിക്കാനാകും. അതേസമയം ഐപിഎല്ലിൽ നിങ്ങൾക്ക് ഏഷ്യയിലെ സമാനമായ സാഹചര്യങ്ങൾ ആണ് കാണാൻ ആവുക’ ബാബർ പറഞ്ഞു.

ബാബർ ബിഗ് ബാഷ് ലീഗിലോ ഐ പി എല്ലിലോ ഇതുവരെ ബാബർ പങ്കെടുത്തിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം ടൂർണമെന്റിന്റെ ആദ്യ സീസണിന് ശേഷം ഒരു പാകിസ്ഥാൻ ക്രിക്കറ്ററും ഐപിഎല്ലിൽ പങ്കെടുത്തിട്ടില്ല.

Exit mobile version