Picsart 24 08 19 17 21 33 505

ജോണി കൗകോയെ ഇന്റർ കാശി സ്വന്തമാക്കി

ഐ ലീഗ് ക്ലബായ ഇന്റർ കാശി ഒരു വലിയ സൈനിംഗ് തന്നെ പൂർത്തിയാക്കി. മധ്യനിര താരമായ ജോണി കോകോ ആണ് ഇന്റർ കാശിയിലേക്ക് എത്തിയത്. മോഹൻ ബഗാനിൽ നിന്നാണ് കൗകോ ഇന്റർ കാശിയിലേക്ക് എത്തുന്നത്. ഇന്റർ കാശി അടുത്തിടെ മോഹൻ ബഗാന്റെ മുൻ പരിശീലകൻ ഹബാസിനെ നിയമിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ കൗകോയും ടീമിൽ എത്തുന്നത്.

അവസാന മൂന്ന് വർഷമായി മോഹൻ ബഗാനൊപ്പം ഉള്ള താരമാണ് കൗക്കോ. അവർക്ക് ആയി ഗംഭീര പ്രകടനം കൗക്കോ കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. ഫിൻലാൻഡിനൊപ്പം മുമ്പ് യൂറോ കപ്പ് അടക്ക. കളിച്ച താരമാണ് ജോണി കോകോ. 34കാരനായ താരം ഫിൻലാൻഡ് ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ഫിൻലാൻഡിലും ജർമ്മിനിയും ഒക്കെ താരം മുമ്പ് കളിച്ചിട്ടുണ്ട്.

Exit mobile version