Picsart 22 11 01 11 04 16 166

ക്യാപ്റ്റൻ ഫിഞ്ചിന്റെ പരിക്ക് ഓസ്ട്രേലിയക്ക് ആശങ്ക നൽകുന്നു

ലോകകപ്പ് സെമി ഫൈനലിൽ എത്താനായി കഷ്ടപ്പെടുന്ന ഓസ്ട്രേലിയക്ക് തിരിച്ചടി ആവുകയാണ് ആരോൺ ഫിഞ്ചിന്റെ പരിക്ക്. തിങ്കളാഴ്ച ബ്രിസ്‌ബേനിൽ അയർലൻഡിനെതിരെ 42 റൺസിന്റെ വിജയത്തിനിടയിൽ പരിക്കേറ്റ് ഫിഞ്ചിന് അഫ്ഘാന് എതിരായ മത്സരം നഷ്ടമായേക്കും എന്നാണ് സൂചനകൾ.

ഫിഞ്ചിന് ഇന്ന് സ്കാനിംഗ് നടത്തും. അതിനു ശേഷമെ പരിക്കിന്റെ വ്യാപ്തി മനസ്സിലാവുകയുള്ളൂ. മുമ്പും ഹാംസ്ട്രിങ് ഇഞ്ച്വറി ഫിഞ്ചിന് പ്രശ്നമായിട്ടുണ്ട്. ഫിഞ്ച് പുറത്ത് ഇരിക്കുക ആണെങ്കിൽ സ്മിത്തോ ഗ്രീനോ ആദ്യ ഇലവനിൽ എത്തിയേക്കും.

അതേസമയം ഓൾറൗണ്ടർമാരായ ടിം ഡേവിഡും മാർക്കസ് സ്റ്റോയിനിസും പരിക്ക് മാറി അഫ്ഗാനെതിരെ തിരികെ എത്തിയേക്കും.

Exit mobile version