അഫ്ഗാനിസ്ഥാനു ഇനി പുതിയ പരിശീലകന്‍

അഫ്ഗാന്‍ ക്രിക്കറ്റിനു പുതിയ പരിശീലകന്‍. മുന്‍ പരിശീലകന്‍ ലാല്‍ചന്ദ് രാജ്പുത് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് മുന്‍ വെസ്റ്റിന്‍ഡീസ് താരം ഫില്‍ സിമ്മണ്‍സിനെ നിയമിച്ചിരിക്കുന്നത്. അയര്‍ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളെ പരിശീലിച്ച മുന്‍ പരിചയവുമായാണ് സിമ്മണ്‍സ് എത്തുന്നത്. സിമ്മണ്‍സ് ചന്ദിക ഹതുരുസിംഗ മടങ്ങിയ ഒഴിവ് നികത്താന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇന്റര്‍വ്യൂകളിലും പങ്കെടുത്തിരിന്നു. 2017ല്‍ അഫ്ഗാനിസ്ഥാന്റെ കണ്‍സള്‍ട്ടന്റായി സിമ്മണ്‍സ് ചുമതല വഹിച്ചിരുന്നു.

എട്ട് വര്‍ഷത്തോളം അയര്‍ലണ്ട് പരിശീലകനായി തുടരുവാനുള്ള ഭാഗ്യം ഫില്‍ സിമ്മണ്‍സിനു ലഭിച്ചിരുന്നു. അതിനു ശേഷം വെസ്റ്റിന്‍ഡീസ് പരിശീലകനായി എത്തിയ സിമ്മണ്‍സിന്റെ പരിശീലനത്തിനു കീഴിലാണ് ലോക ടി20 കിരീടം വെസ്റ്റിന്‍ഡീസ് സ്വന്തമാക്കുന്നത്. സിംബാബ്‍വേയുമായുള്ള ടി20, ഏകദിന മത്സരങ്ങളാണ് ഫില്‍ സിമ്മണ്‍സിന്റെ ആദ്യ ദൗത്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version