പാത്തും നിസ്സാങ്കയുടെ അപകട നില തരണം ചെയ്തു

ഇംഗ്ലണ്ടിനെതിരെ ബോര്‍ഡ് പ്രസിഡന്റ് ഇലവനു വേണ്ടി കളിക്കുമ്പോള്‍ ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തലയ്ക്ക് അടിയേറ്റ ശ്രീലങ്കയുടെ പാത്തും നിസ്സാങ്കയുടെ ആരോഗ്യ നില മെച്ചപ്പെടുന്നുവെന്ന് സൂചന. എംആര്‍ഐ സ്കാനില്‍ താരം അപകട നില തരണം ചെയ്തുവന്നാണ് ലഭിയ്ക്കുന്ന വിവരം. എന്നാല്‍ താരത്തിനെ 24 മണിക്കൂര്‍ കൂടി ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തിനായി തുടരുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്‍ലറുടെ ബാറ്റില്‍ നിന്നു വന്ന ഷോട്ടാണ് ശ്രീലങ്കന്‍ താരത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിയിട്ടത്.

Exit mobile version