ടി20 റാങ്കിംഗില്‍ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത് സിംബാബ്‍വേ താരം

സിംബാബ്‍വേ ഓപ്പണര്‍ സോളമന്‍ മിര്‍ ആണ് ഏറ്റവും പുതിയ ടി20 റാങ്കിംഗിലെ താരം. വെറും 25ാം സ്ഥാനത്താണ് റാങ്കിംഗില്‍ താരമെങ്കിലും 202 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം ഇവിടെ എത്തിയതെന്നുള്ളതാണ് ഏറ്റുവും വലിയ സവിശേഷത. ഓസ്ട്രേലിയയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും മിന്നും പ്രകടനം പുറത്തെടുത്ത താരത്തിനു ഒരു മത്സരത്തില്‍ 6 റണ്‍സിനാണ് ശതകം നഷ്ടമായത്.

44 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഫകര്‍ സമന്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത് ഏറെ ശ്രദ്ധേയമായ പ്രകടനമാണെങ്കിലും മിര്‍ നേടിയ പ്രകടനം ഒരിക്കലും വിലകുറച്ച് കാണേണ്ടതല്ല. 230നടുത്ത് റാങ്കിംഗായിരുന്നു പരമ്പരയ്ക്ക് മുമ്പ് താരത്തിന്റേത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version