പാക്കിസ്ഥാന് 319 റൺസ് വിജയ ലക്ഷ്യം നൽകി ന്യൂസിലാണ്ട്, അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് പാക്കിസ്ഥാന് 2 വിക്കറ്റ് നഷ്ടം

Sports Correspondent

Updated on:

Newzealand
Download the Fanport app now!
Appstore Badge
Google Play Badge 1

കറാച്ചിയിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം മൂന്ന് ഓവര്‍ അവശേഷിക്കുമ്പോള്‍ പാക്കിസ്ഥാന് മുന്നിൽ 319 റൺസ് വിജയ ലക്ഷ്യം നൽകി ന്യൂസിലാണ്ട്. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 277/5 എന്ന നിലയിൽ ന്യൂസിലാണ്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ടോം ലാഥം(62), കെയിന്‍ വില്യംസൺ(41), ടോം ബ്ലണ്ടൽ(74), മൈക്കൽ ബ്രേസ്വെൽ(74*) എന്നിവരാണ് ന്യൂസിലാണ്ടിനായി തിളങ്ങിയ താരങ്ങള്‍.

അതേ സമയം പാക്കിസ്ഥാന് രണ്ട് വിക്കറ്റുകള്‍ സ്കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുമ്പ് നഷ്ടമായി കഴി‍ഞ്ഞു. അബ്ദുള്ള ഷഫക്കിന്റെയും മിര്‍ ഹംസയുടെയും വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്.