ലോകകപ്പ് ടീമിലുണ്ടാവുമെന്ന് താന്‍ പ്രതീക്ഷിച്ചില്ല, അതിനാൽ തന്നെ നിരാശയില്ല – നടരാജന്‍

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ തനിക്ക് ഇടം ലഭിക്കാത്തതിൽ തനിക്ക് നിരാശയില്ലെന്നും കാരണം താന്‍ ടീമിൽ ഇടം ലഭിയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നത് കൊണ്ടാണെന്നും ടി നടരാജന്‍ പറഞ്ഞു. തനിക്ക് സെലക്ഷനുണ്ടാകുമെന്ന് ഒട്ടനവധി പേര്‍ പറഞ്ഞുവെങ്കിലും താന്‍ യാഥാര്‍ത്ഥ്യബോധത്തോടെയാണ് കാര്യങ്ങളെ സമീപിച്ചതെന്ന് നടരാജന്‍ വ്യക്തമാക്കി.

താന്‍ പരിക്കിൽ നിന്ന് വരികയായിരുന്നുവെന്നും അഞ്ച് മാസത്തിന് മേലെ ക്രിക്കറ്റ് കളിക്കാതെയാണ് താന്‍ വരുന്നതെന്ന ബോധ്യം തനിക്കുണ്ടായിരുന്നു. ഇതെല്ലാം കാരണം തന്നെ തനിക്ക് ടീമിൽ ഇടം ലഭിയ്ക്കാത്തതിൽ നിരാശയുണ്ടാകേണ്ട കാര്യം തനിക്കില്ലായിരുന്നുവെന്നും ടി നടരാജന്‍ വ്യക്തമാക്കി.

Exit mobile version